ADVERTISEMENT

ന്യൂയോർക്ക്∙ ക്വീൻസ്  വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ വാർഷിക സുവിശേഷ കൺവൻഷൻ  സെപ്റ്റംബർ 28 വ്യാഴം മുതൽ  ഒക്ടോബർ 1 ഞായർ വരെ പള്ളി അങ്കണത്തിൽ വച്ച് (St. Johns Mar Thoma Church, 90-37  213 Street, Queens Village, NY 11428)  നടത്തും. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ സുവിശേഷ യോഗങ്ങളിൽ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. കുടുംബം ദൈവരാജ്യത്തിന്റെ പ്രതീകം (Family an Expression of the Kingdom of God) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സെപ്തംബർ  28, 29, 30 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9  വരെയും,  ഒക്ടോബർ 1 ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം കൺവൻഷൻ സമാപന യോഗമായും സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നതാണ്.  ഇടവക വികാരി റെവ.  ജോൺസൺ  ശാമുവേൽ, കൺവഷൻ കൺവീനർമാരായ മറിയാമ്മ സക്കറിയ,  സാബു ലൂക്കോസ്, ശാമുവേൽ തോമസ്, മാത്യു പി. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് സുവിശേഷ കൺവൻഷൻ സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 

Vicar Rev. Johnson Samuel - 718-465-2300, Mariamma Zachariah - 516-312-7263, Sabu Lukose - 516-902-4300, Samuel Thomas - 917-545-0333, Mathew P. George - 516-503-1735.

English Summary: St John's Marthoma Church conducts annual convention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT