വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെ ഓണാഘോഷം വർണ്ണാഭമായി

Mail This Article
ന്യൂയോർക്ക് ∙ വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെ ഓണാഘോഷം സെപ്റ്റംബർ പതിനേഴ്, ഞായറാഴ്ച ഫ്ലോറൽ പാർക്കിലുള്ള ടൈസൻ സെന്ററിൽ നടന്നു. ചടങ്ങിൽ പ്രൊവിൻസ് പ്രസിഡന്റ് ജോർജ് കെ. ജോൺ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് സെക്രട്ടറി പ്രഫസർ സാം മണ്ണിക്കരോട്ട് എല്ലാവരെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്തു. മുഖ്യാതിഥി ചലച്ചിത്ര താരം ജോസ് കുര്യൻ തിരുവോണ സന്ദേശം നൽകി. WMC അമേരിക്ക റീജൻ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ KCANA പ്രസിഡന്റ് രാജു ഏബ്രഹാം, ഇന്ത്യൻ ഓവർസീസ് കേരള ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ട് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രൊവിൻസ് ജോയിന്റ് സെക്രട്ടറി ഡോളമ്മ പണിക്കർ നന്ദി പ്രകാശനം നടത്തി.


ഡോ. അന്ന ജോർജിന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിരയും ജയ മണ്ണൂപ്പറമ്പിന്റെ മേൽനോട്ടത്തിൽ നടന്ന കുട്ടികളുടെ സംഘനൃത്തവും റയാൻ ജേക്കബ്, കാർത്തി മണ്ണിക്കരോട്ട് എന്നിവരുടെ ഏകാംഗ നൃത്തവും അരങ്ങേറി. ഗ്രയ്സ് ജോൺ, ഡോ. മോഹൻ ഏബ്രഹാം, ഹീര പോൾ, ടോബിൻ സണ്ണി എന്നിവരുടെ ഗാനങ്ങളും നക്ഷത്ര ജുബി വെട്ടത്തിന്റെ കീബോർഡിന്റെ അകമ്പടിയോടുകൂടിയ ഓണപ്പാട്ടും വളരെ ആസ്വാദ്യകരമായിരുന്നു.
വൈസ് പ്രസിഡന്റ് മോൻസി വർഗീസിന്റെ നേതൃത്വത്തിൽ റാഫിൾ ടിക്കറ്റ് വിതരണവും നറുക്കെടുപ്പും നടത്തി. WMC അമേരിക്കൻ റീജൻ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ലിസി മോൻസി, അമേരിക്കൻ റീജൻ വൈസ് പ്രസിഡന്റ് ജോൺ കെ. ജോർജ്, പ്രൊവിൻസ് ജോയിന്റ് ട്രഷറർ ഏലിയാമ്മ മാത്യു, കമ്മറ്റി അംഗങ്ങളായ കെ. കെ. കുര്യാക്കോസ്, ജയിംസ് മാത്യു, മാത്യു ഈപ്പൻ, ഉമ്മൻ കെ. ജോൺ (ഫുഡ് കൺവീനർ) എന്നിവർക്കു പുറമെ ന്യൂയോർക്കിലെ പ്രമുഖ സാംസ്കാരിക സംഘടന പ്രതിനിധികളും പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു. മാവേലിയായി അരങ്ങിലെത്തിയ അപ്പുക്കുട്ടൻ പിള്ള പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഈ ആഘോഷത്തിന്റെ മാസ്റ്റർ ഓഫ് സെർമണി കാർത്തി മണ്ണിക്കരോട്ട് ആയിരുന്നു.