ക്നാനായ റീജനിൽ മിഷൻ ലീഗ് യൂണിറ്റ്തല പ്രവർത്തനോദ്‌ഘാടനം അടുത്ത മാസം ഒന്നിന്

Mail This Article
ഷിക്കാഗോ∙ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജനിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2023 - 2024 വർഷത്തെ ഇടവക തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ ഒന്നിന് നടത്തപ്പെടും. മിഷൻ ലീഗിന്റെ സ്വർഗീയ മധ്യസ്‌ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാൾ ദിനം കൂടിയാണ് അന്നേദിവസം. ക്നാനായ റീജന്റെ കീഴിലുള്ള 17 മിഷൻ ലീഗ് യൂണിറ്റുകളിലും അന്നേദിവസം പ്രവർത്തനോദ്‌ഘാടനം നടത്തപ്പെടും. ആഘോഷമായ കുർബാന, പുതിയ അംഗങ്ങളുടെ സ്വീകരണം, അംഗത്വ നവീകരണം, സെമിനാറുകൾ, പതാക ഉയർത്തൽ, പ്രേഷിത റാലി തുടങ്ങിയ വിവിധ പരിപാടികൾ അന്നേദിവസം സംഘടിപ്പിക്കും.


ഫ്രാൻസിലെ ലിസ്യൂവിലുള്ള വിശുദ്ധ കൊച്ചു ത്രേസ്യയുടെ ബസിലിക്ക ദേവാലയത്തിൽവെച്ച് വിവിധ ഇടവകളിൽ ഉയർത്തുന്നതിനുള്ള മിഷൻ ലീഗ് പതാകകൾ സമർപ്പിച്ചു പ്രാർത്ഥിക്കുകയും, മിഷൻ ലീഗ് റീജനൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ ദേശീയ പ്രസിഡന്റ് സിജോയ് പറപ്പള്ളിക്ക് പതാക കൈമാറുകയും ചെയ്‌തു.
English Summary: Unit level Inauguration of mission league