ADVERTISEMENT

വാഷിങ്‌ടൻ ∙ അമേരിക്കയിലെ ഏറ്റവും പുതിയ ജനസംഖ്യ കണക്കെടുപ്പ് വിവരങ്ങൾ പുറത്ത് വരുമ്പോൾ ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഇപ്പോൾ പുറത്തു വന്ന 2020 ലെ ജനസംഖ്യ കണക്കെടുപ്പ് വിവരങ്ങൾ പ്രകാരം യുഎസിൽ ഇന്ത്യൻ വംശജരുടെ എണ്ണം  47 ലക്ഷമാണ്. രാജ്യത്ത് നിലവിലുള്ള ഏഷ്യൻ വംശജരിൽ ഇന്ത്യാക്കാരാണ് രണ്ടാം സ്ഥാനത്ത്.  52 ലക്ഷം ഉള്ള ചൈനീസ് വംശജരാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഫിലിപ്പിനീസ് വംശജരാണ് –44 ലക്ഷം.

 

 

 

വിയറ്റ്നാമീസ് വംശജർ 22 ലക്ഷം ഉണ്ട്. വളരെ വേഗം വർധിക്കുന്നത് നേപ്പാളീസ് വംശജരാണ്. 2010 ൽ കഴിഞ്ഞ സെൻസസ് കാലത്ത് 52,000 മാത്രം ആയിരുന്ന ഇവർ 10 വർഷത്തിനുള്ളിൽ 2,06,000 ആയി. യുഎസ് ജനങ്ങളിൽ ഒരു നല്ല വിഭാഗം ഒന്നിലധികം വംശജരായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. മിശ്രവിവാഹങ്ങൾ വർധിച്ചത് മൂലം ഇവയിൽ നിന്ന് ജനിക്കുന്ന കുട്ടികളെ ഏത് വംശത്തിൽ ഉൾപ്പെടുത്തണം എന്ന ചോദ്യം ജനസംഖ്യാ കണക്കെടുപ്പ് ഉദ്യോഗസ്ഥരെ കുഴക്കിയിട്ടുണ്ട്. ചിലപ്പോൾ മാതാപിതാക്കളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ചോദ്യാവലി പൂരിപ്പിക്കുന്നതായിട്ടാണ് വിവരം.

 

35 ലക്ഷം യുഎസ് നിവാസികൾ മിഡിൽ ഈസ്റ്റേൺ എന്നോ നോർത്ത് ആഫ്രിക്കൻ എന്നോ അറിയപ്പെടുവാൻ താല്പര്യപ്പെട്ടു. ഹിസ്പാനിക്കുകളിൽ വലിയ വർധന ഉണ്ടായത് വെനീസു വേലൻ വംശജരിലാണ്. ചൈനാക്കാരും ഏഷ്യൻ ഇന്ത്യാക്കാരും ഏറ്റവും വലിയ രണ്ട് ഏഷ്യൻ വിഭാഗങ്ങളായി.

 

2020 ലെ സെൻസസ് വിവരങ്ങൾ മൂന്ന് വർഷത്തിനുശേഷമാണ് പ്രസിദ്ധപ്പെടുത്തിയത്. സെൻസസ് വിവരങ്ങൾ രാഷ്ട്രീയാധികാരവും 2.8 ട്രില്യൻ ഡോളറിന്റെ പ്രതിവർഷ ഫണ്ടിംഗിന്റെ വിനിയോഗവും പത്ത് വർഷത്തിനിടയിൽ യുഎസ് എങ്ങനെ മാറി എന്നതിന്റെ പ്രതിഫലനവും വ്യക്തമായി മനസ്സിലാക്കുവാൻ സഹായിക്കും.

 

2020 ലെ സെൻസസ് വിവരങ്ങൾ മുൻ സെൻസസ് വിവരങ്ങളെക്കാൾ കൂടുതലായി രാജ്യത്തിന്റെ വംശീയ, വർഗീയ വിഭാഗങ്ങളെ മനസ്സിലാക്കുവാൻ സഹായിക്കും എന്ന് സെൻസസ് ബ്യൂറോ പറഞ്ഞു. ഇത്തരം 1,550 വംശീയ, വർഗീയ വിഭാഗങ്ങളുടെ വിവരങ്ങൾ മിക്കവാറും പൂർണമായി ശേഖരിക്കുവാൻ കഴിഞ്ഞു എന്നും അവകാശപ്പെട്ടു.

 

ഈ സെൻസസാണ് ആദ്യമായി പങ്കെടുത്തവർക്ക് മിഡിൽ ഈസ്റ്റേൺ അല്ലെങ്കിൽ നോർത്ത് ആഫ്രിക്കൻ രാജ്യക്കാർ എന്ന് വിശേഷിപ്പിക്കുവാൻ അവസരം നൽകിയത്. 1997നുശേഷം ആദ്യമായാണ് വംശീയ, വർഗീയ വിവരങ്ങൾ ക്രോഡീകരിക്കുന്നത്.

2020 ലെ സെൻസസ് വിവരങ്ങൾ പ്രകാരം മെന ആണെന്ന് ഒറ്റയ്ക്കോ മറ്റേതെങ്കിലും ഗ്രൂപ്പുമായി ചേർന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ട് വലിയ വിഭാഗങ്ങൾ ലെബനീസും (6,85,000 പേർ), ഇറാനിയനു(5,68,000 പേർ) മാണ്. ഇവർ കൂടുതലും കലിഫോർണിയ, മിഷിഗൻ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ വസിക്കുന്നു.

 

ഹിസ്പാനിക് വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ വർധിച്ചത് വെനീസു വേലൻ വംശജരാണ്. 2010 ൽ 2,15,000 ൽ നിന്ന് 2020 ൽ 6,05,000 ആയി. മെക്സിക്കനുകൾ 3 കോടി 59 ലക്ഷവുമായി ഏറ്റവും വലിയ ഹിസ്പാനിക് വിഭാഗം ആയി. പോർട്ടോറിക്കൻസ് 56 ലക്ഷം, സാൽവഡോറൻസ് 23 ലക്ഷം എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

 

വെളുത്ത വർഗക്കാരിൽ ഇംഗ്ലീഷുകാർ – 4 കോടി 66 ലക്ഷം, ജർമൻകാർ – 4 കോടി 50 ലക്ഷം. ഐറിഷ്കാർ – 3 കോടി 86 ലക്ഷം.

ആഫ്രിക്കൻ അമേരിക്കൻ വംശജർ – 4കോടി 69 ലക്ഷം. മറ്റുള്ളവർ – 2 കോടി 80 ലക്ഷം എന്നിങ്ങനെയാണ് ജനസംഖ്യ. ഇവരിൽ 94% വും ഹിസ്പാനിക്കുകൾ ആകാനാണ് സാധ്യതയെന്ന് സെൻസസ് അധികാരികൾ പറയുന്നു.

 

English Summary: Increase in the number of Indian origins in the US

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT