ADVERTISEMENT

ഷിക്കാഗോ ∙ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികൾ ഈ വർഷവും പതിവുപോലെ അത്തപൂക്കളം, പൊതുസമ്മേളനം വിവിധ കലാപരിപാടികൾ, ചെണ്ടമേളം, വിഭവസമൃദ്ധമായ സദ്യ എന്നിവയോടുകൂടി ആഘോഷിച്ചു.

midwest

 

midwest-onam1

ആറുമണിയോടുകൂടി ആരംഭിച്ച ഓണാഘോഷ ചടങ്ങിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും ആർപ്പുവിളികളുടേയും വലിയൊരു ജനാവലിയുടെ അകമ്പടിയോടും കൂടി മഹാബലിത്തമ്പുരാനെ എതിരേറ്റ് ആനയിച്ചു.

പ്രസിഡന്റ് റോയി നെടുംചിറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മഹേഷ് കൃഷ്ണൻ സദസ്സിനെ സ്വാഗതം ചെയ്തു. ഓണാഘോഷത്തിൽ മുഖ്യ അതിഥികളായി ചലച്ചിത്രതാരം വൈഗ, കെപിസിസി സെക്രട്ടറി ടോമി  കല്ലാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓണാഘോഷ പരിപാടികൾ മുഖ്യഅതിഥികളും സംഘടനാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും ഓണാഘോഷത്തിന്റെ മാഹാത്മ്യത്തെകുറിച്ചും സംഘടന നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും, പ്രത്യേകിച്ച് നിർദ്ധനരായവർക്ക് കേരളത്തിൽ വീടു നിർമ്മിച്ചു നൽകി വരുന്നതിനെ കുറിച്ച്, കൂടാതെ ഈ പ്രവർത്തനങ്ങൾക്കും ഓണാഘോഷത്തിനും അകമൊഴിഞ്ഞ് സഹായിച്ച എല്ലാ സ്പോൺസേർസിനേയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള കടപ്പാടും നന്ദിയും അറിയിക്കുകയും ചെയ്തു.

 

തദവസരത്തിൽ മുഖ്യാതിഥിമാരായ വൈഗയും ടോമി കല്ലാനിയും ഏവർക്കും ഓണാശംസകൾ അർപ്പിച്ചു. കൂടാതെ ക്നാനായ പള്ളി വികാരി ഫാദർ. സിജു മുടക്കോടിയിൽ, ചെയർമാൻ സ്റ്റീഫൻ കിഴക്കേകുറ്റ്, സ്കോക്കി വില്ലേജ് കമ്മീഷണർ അനിൽ കുമാർപിള്ള, കെസിസിഎൻഎ പ്രസിഡന്റ് ഷാജി ഇടാട്ട്, നായർ അസോസിയേഷൻ പ്രസിഡന്റ് അരവിന്ദ് പിള്ള, കെസിഎസ്സ് പ്രസിഡന്റ് ജയിൻ മാക്കിൽ, ഫൊക്കാന നാഷണൽ കമ്മറ്റിയംഗം വിജി എസ്. നായർ ഫോമ ആർവിപി ടോമി ഇടത്തിൽ തുടങ്ങിയവരും ഓണാശംസകൾ നൽകി.

 

കൂടാതെ ഡൽഹി ഡയോസിസിന്റെ ചാൻസലറായ ഫാദർ മാത്യു പുത്തൻപറമ്പിൽ മറ്റു ഷിക്കാഗോയിലെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ച് ആന്റോ കവലയ്ക്കൽ കേരളാ അസോസിയേഷൻ, സുനീന ചാക്കോ ഇല്ലിനോയി മലയാളി അസോസിയേഷൻ, ബിജി ഇടാട്ട് കേരളൈറ്റ് അസോസിയേഷൻ രഘുനാഥൻ നായർ ഓംകാരം ഷിക്കാഗോ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഓംകാരം ഷിക്കാഗോ അവതരിപ്പിച്ച ചെണ്ടമേളം ശ്രുതി കൃഷ്ണൻ, സെറാഫിൻ ബിനോയി എന്നിവരുടെ പരിപാടികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ട്രഷറാർ സാബു തറത്തട്ടിൽ ഏവർക്കും നന്ദി അറിയിച്ചു. ജോയിന്റ് സെക്രട്ടറി വരുൺ നായർ ചടങ്ങിൽ എംസി ആയിരുന്നു.

 

English Summary: Midwest Malayali Association organized the Onam celebration ​

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT