ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സുവിശേഷയോഗം ഒക്ടോബര്‍ 13, 14 തീയതികളില്‍

Mail This Article
ന്യൂജഴ്സി ∙ ന്യൂജേഴ്സിയിലെ എക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സുവിശേഷയോഗം ഒക്ടോബര്‍ 13 വെള്ളി, 14 ശനി തീയതികളില്‍ വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് (St.Thomas Evangelical Church, 34 Delford Ave., Bergenfield, NJ 07621) നടത്തും. അനഗ്രഹീത വാഗ്മിയും മുന്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍മെന്‍റ് ക്യാപ്റ്റനുമായ റവ. സ്റ്റാന്‍ലി ജോര്‍ജാണ് പ്രാസംഗികന്‍. ഫെലോഷിപ്പ് ഗായകസംഘം അവതരിപ്പിക്കുന്ന ഗാനശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.
1986 മുതല്‍ നോര്‍ത്ത് ന്യൂജഴ്സിയില്‍ പ്രവര്‍ത്തിച്ചുവരുന്നതും എല്ലാ ക്രിസ്തീയ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നതുമായ എക്യുമെനിക്കല്‍ പ്രസ്ഥാനമാണ് ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ്. അംഗീകൃത ചാരിറ്റബിള്‍ സംഘടനയായ ബിസിഎംസി. ഫെലോഷിപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സഭാവ്യത്യാസമില്ലാതെ നടത്തപ്പെടുന്ന സുവിശേഷയോഗത്തില്‍ സകുടുംബം പങ്കെടുക്കുവാന്‍ സംഘാടകര്‍ അഭ്യർഥിക്കുന്നു.
വിവരങ്ങള്‍ക്ക്: റവ. ഫാ. ഡോ. ബാബു കെ. മാത്യു പ്രസിഡന്‍റ് 201 562-6112, വിക്ലിഫ് തോമസ് വൈസ് പ്രസിഡന്‍റ് (201) 925-5686, രാജന്‍ മോഡയില്‍ സെക്രട്ടറി (201) 674-7492 , മിസിസ് അജു തര്യന്‍ ട്രഷറര്‍ (201) 724-9117, സുജിത് ഏബ്രഹാം അസി. സെക്രട്ടറി (201)496-4636