ADVERTISEMENT

വാഷിങ്ടൻ ∙ ഫൊക്കാനയുടെ നാൽപതാമത്  വർഷികം കൊണ്ടാടുമ്പോൾ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടു ഫൊക്കാന പുതിയ ചരിത്രം കുറിക്കുന്നതായി "ഫൊക്കാന പൊന്നോണം". ഫൊക്കാനയുടെ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസ്സിനും വിരുന്നായി. ജനപങ്കാളിത്തംകൊണ്ടും  സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ ഓണാഘോഷം ഫൊക്കാനയുടെ ഐക്യത്തിന്റെ കാഹളം മുഴങ്ങുന്ന വേദിയായി മാറി .

fokana-celebrated-onam1

മേരിലാൻഡ് വാൾട്ട് വിറ്റ്മാൻ  ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മാവേലിയായി  അപ്പുകുട്ടൻ നായർ വേഷമിട്ടു. താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക്  തകര്‍പ്പന്‍ ചെണ്ടമേളമാണ് ഒരുങ്ങിയത്. 

fokana-celebrated-onam2

 ഘോഷയാത്രയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ,  ഡോ. കല ഷഹി, ട്രഷർ  ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷനൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ,  ജോയിന്റ് അഡീഷനൽ ട്രഷർ ജോർജ് പണിക്കർ , കൺവൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ , മുൻ പ്രസിഡന്റുമാരായ  പോൾ കറുകപ്പള്ളിൽ, മാധവൻ നായർ , ജോർജി വർഗീസ്  ട്രസ്റ്റി ബോർഡ് വൈസ് ചെയർ സണ്ണി മാറ്റമന, ട്രസ്റ്റി ബോർഡ് മെംബെർ സജിമോൻ ആന്റണി, റീജനൽ വൈസ് പ്രസിഡന്റുമാരായ രേവതി പിള്ള , ദേവസി പാലാട്ടി  അപ്പുകുട്ടൻ പിള്ള , ജോൺസൻ തങ്കച്ചൻ  നാഷനൽ കമ്മിറ്റി മെംബേഴ്സ്  ആയ ശ്രീകുമാർ ഉണ്ണിത്താൻ, നിരീഷ് ഉമ്മൻ , അജു ഉമ്മൻ , അലക്സ് എബ്രഹാം , ഡോൺ തോമസ് , സിജു സെബാസ്റ്റ്യൻ,  കൺവെൻഷൻ വൈസ് ചെയർ വിപിൻ രാജു, ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ് , അസോസിയേഷൻ പ്രസിഡന്റുമാരായ ബീന ടോമി (KCS) പ്രീതി സുധ (KAGW )അജിത് പോൾ (HRMA )ലിനോസ്സ് ഇടശ്ശേരി , വിജോയ് പട്ടമാടി (കൈരളി ബാൾട്ടിമോർ )ജോസഫ് പോത്തൻ (NAM ) മധു നമ്പ്യാർ  (KAGW മുൻ പ്രസിഡന്റ്  ) ലീല മാരേട്ട് തുടങ്ങി നിരവധി പേർ ഓണാഘോഷങ്ങൾക്കും നേതൃത്വം നല്‍കി.

fokana-celebrated-onam3

സെക്രട്ടറി ഡോ. കല ഷഹി സ്വാഗത പ്രസംഗത്തിൽ  ഫൊക്കയുടെ  നാളിതുവരെയുള്ള പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു. സെക്രട്ടറി തന്നെ മുൻകൈ എടുത്താണ് ഈ  ഓണാഘോഷം ഇത്ര മനോഹരമായി ഓർഗനൈസ് ചെയ്തത്.  കലാപരിപാടികൾക്കും സെക്രട്ടറി തന്നെയാണ് നേതൃത്വം നൽകിയത് .ഭാരവാഹികളുടെ നീണ്ട പ്രസംഗങ്ങളും മറ്റുള്ളവരുടെ ആശംസകള്‍ ഒഴിവാക്കിയും കലാപരിപാടികള്‍ക്ക് വേദി തുറന്നതും പ്രത്യേകതയായി. മികവുറ്റ കലാപരിപാടികൾ ഓണസദ്യയെക്കാൾ ഇരട്ടി മധുരമായിരുന്നു.

okana-celebrated-onam5

ഓണാഘോഷത്തിന്  തുടക്കംകുറിച്ച് നിലവിളക്ക് കൊളുത്തിയതിലും സംഘടനയുടെ ഐക്യവും കെട്ടുറപ്പും വ്യക്തമാക്കുന്നതായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ ആദ്യ തിരികൊളുത്തി. മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, മാധവൻ നായർ, സുധാ കർത്താ എന്നിവരെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു. ഓണാഘോഷം വൻപിച്ച വിജയമാക്കി തീർത്ത ഏവർക്കും  അദ്ദേഹം നന്ദി രേഖപ്പെടുത്തി.

okana-celebrated-onam4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT