മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷനൽ കമ്മിറ്റി 30 ന് ഹൂസ്റ്റണിൽ

Mail This Article
ഹൂസ്റ്റൺ ∙ 2024 ജൂലൈ നാലു മുതൽ ഏഴ് വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നാഷനൽ - ലോക്കൽ ഭാരവാഹികളുടെ വിപുലമായ പ്രവർത്തക യോഗം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഹൂസ്റ്റൺ ഹെബ്രോൻ ഐപിസി സഭാ ഹാളിൽ വച്ചും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 39 -ാ മത് കോൺഫറൻസ് വേദിയായ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവൻഷൻ സെന്ററിൽ വെച്ചും നടത്തപ്പെടുന്നതാണെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റൺ കോൺഫറൻസ് ദേശീയ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ പ്രധാനപ്പെട്ട നിർദ്ദേശങ്ങളും വിലയിരുത്തലുകളും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രാദേശിക കമ്മിറ്റി അംഗങ്ങളും വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന യോഗത്തിൽ സംബന്ധിക്കും.
വിവരങ്ങൾക്ക്: പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷvൽ കൺവീനർ), ബ്രദർ രാജു പൊന്നോലില്‍ (നാഷനൽ സെക്രട്ടറി) www.pcnakhouston.org