നാമം എക്സലന്‍സ് അവാര്‍ഡ്: പ്രോഗ്രാം കോഓർഡിനേറ്ററായി പോള്‍ കറുകപ്പിള്ളിയെ തിരഞ്ഞെടുത്തു

Mail This Article
ന്യൂയോർക്ക് ∙ പ്രവാസി സംഘടനയായ 'നാമം' (North American Malayalee and Aossciated Members) ഏര്‍പ്പെടുത്തുന്ന നാമം എക്സലന്‍സ് അവാര്‍ഡ് കമ്മിറ്റി പ്രോഗ്രാം കോഓർഡിനേറ്ററായി പോള്‍ കറുകപ്പിള്ളിയെ തിരഞ്ഞെടുത്തുവെന്ന് നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. കേരളാ ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ മാനേജിങ് ഡയറക്ടറായ പോള്‍ കറുകപ്പിള്ളില്‍ മുന്‍ ഫൊക്കാന പ്രസിഡന്റു കൂടിയാണ്. ശബരീനാഥ് നായര്‍ ആണ് പ്രോഗ്രാം ഡയറക്ടര്‍.

ഡോ. ആശാ മേനോന്‍, സുജാ ശിരോദ്കര്‍, പ്രദീപ് മേനോന്‍, സിറിയക് അബ്രഹാം, ഡോ. ഗീതേഷ് തമ്പി, ശ്രീകല നായര്‍, രേഖാ നായര്‍, വിദ്യാ സുധി, നമിത് മണാട്ട് തുടങ്ങിയവരാണ് മറ്റ് ടീം അംഗങ്ങള്‍. ഡിസംബര്‍ രണ്ട് ശനിയാഴ്ചയാണ് നാമം അവാര്‍ഡ് നൈറ്റ് നടത്തപ്പെടുക. എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുക.
നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സ് (നാമം) അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രമുഖ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. 2010ല്‍ ഫൊക്കാന മുന്‍ പ്രസിഡന്റും സംരഭകനുമായ മാധവന്‍ ബി നായരാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ പ്രവാസി സംഘടന സ്ഥാപിച്ചത്.
അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍-അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പുരോഗതിയും ക്ഷേമവുമാണ് നാമത്തിന്റെ പ്രധാന ലക്ഷ്യം. നാമം അംഗങ്ങളുടെ അര്‍പ്പണബോധവും നിതാന്തമായ പരിശ്രമവും സംഘടനയെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള കുടുംബങ്ങള്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയാക്കി മാറ്റി. അംഗങ്ങള്‍ക്കിടയിലെ ഒരുമയും സാഹോദര്യവും സംഘടനയെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍സഹായിക്കുന്നു.