ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൽ ക്വിസ് : സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ടീം ജേതാക്കൾ
Mail This Article
ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തിയ എക്യൂമെനിക്കൽ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ്' സിറിയൻ ഓർത്തഡോക്സ് ചർച്ച് ടീം ഒന്നാം സ്ഥാനം നേടി എക്യൂമെനിക്കൽ ട്രോഫി കരസ്ഥമാക്കി.
ഹൂസ്റ്റണിലെ 11 ദേവാലയങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടൂത്തത്. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ടീം രണ്ടാം സ്ഥാനവും സെന്റ് ജോൺസ് ക്നാനായ ഓർത്തഡോക്സ് ചർച്ച് ടീം മൂന്നാം സ്ഥാനവും നേടി ട്രോഫികൾ സ്വന്തമാക്കി.
ഹൂസ്റ്റൺ സൈപ്രസ് സെന്റ് തോമസ് മാത്തോമാ ഇടവക വികാരി റവ. സോനു വർഗീസ് ക്വിസ് മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു.
ക്വിസ് മത്സരത്തിന്റെ സുഗമമമായ നടത്തിപ്പിന് വേണ്ടി ഐസിഇസിഎച്ച് സെക്രട്ടറി ആൻസി ശാമുവേൽ, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ നൈനാൻ വീട്ടിനാൽ, ഡോ. അന്നാ കോശി, റോബിൻ, ജോൺസൺ
വർഗീസ്, അലക്സ് തെക്കേതിൽ തുടങ്ങിയവർ പ്രവർത്തിച്ചു. വിജയികൾക്ക് ഫാ. സഖറിയാ കോർ എപ്പിസ്കോപ്പ, റവ. സോനു വർഗീസ് തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
English Summary: Houston Ecumenical Bible Quiz: St. Mary's Syrian Orthodox Team Winners