ADVERTISEMENT

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആറാം കലാസാംസ്കാരിക സമ്മേളനത്തിൽ കേരളത്തിന്റെ തനതു സാംസ്കാരിക ചിത്രകലാരൂപമായ ചുമർചിത്രകലയെ ലോക കലാശ്രദ്ധയിലേക്കു കൊണ്ടുവന്നു. പ്രശസ്ത  ചിത്രകാരനും, കാലടി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ചുമർചിത്ര കലാവകുപ്പ് മേധാവിയുമായ പ്രഫസർ ഡോ. സാജു തുരത്തിലാണ് കേരളത്തിന്റെ തനതു സാംസ്കാരിക ചിത്രകലാരൂപമായ ചുമർചിത്രകലയെ ലോകകലാശ്രദ്ധയിലേക്കു പരിചയപ്പെടുത്തിയത്.

the-world-malayali-council-introduced-wall-painting-at-pravasi-virtual-conference

സെപ്റ്റംബർ 29–ാം തീയതി വൈകുന്നേരം നാലുമണിക്ക് (15:00 UK, 19:30 Indian time) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കിയ ആറാം കലാസാംസ്കാരികവേദി, കർണാടകത്തിന്റെ ചുമതലയുള്ള റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് വേൾഡ് മലയാളി കൗൺസിൽ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കൻമാരിലൊരാളും ഗ്ലോബൽ ചെയർമാനുമായ  ഗോപാലപിള്ള, പ്രമുഖ വ്യവസായിയും ധന്യഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ഗ്ലോബൽ പ്രസിഡന്റുമായ  ജോൺ മത്തായി,  യൂറോപ്പ് റീജൻ ചെയർമാൻ  ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂറോപ്പ് റീജൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരെയും സ്വാഗതം ചെയ്തു. സാമൂഹിക പ്രവർത്തകനും ജീവതാര ഫെഡറേഷൻ ഡയറക്ടറുമായ ഡോക്ടർ സാജു ചാക്കോ മേനാച്ചേരിൽ ആശംസകൾ നേർന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലാണ് ഈ കലാസാംസ്കാരിക വേദി മോഡറേറ്റ് ചെയ്യുന്നത്. പ്രസിദ്ധ ചിത്രകാരനും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ചുമർചിത്രകലാവകുപ്പ് മേധാവിയുമായ പ്രഫസർ ഡോ. സാജു തുരത്തിൽ കേരളത്തിന്റെ തനത് സാംസ്കാരിക ചിത്രകലാരൂപമായ ചുമർ ചിത്രങ്ങളെക്കുറിച്ച് വിശദമായി പ്രഭാഷണം നടത്തി. ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഈ കലാശാഖയെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആദിമ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാചിത്രങ്ങൾ മനുഷ്യന്റെ ജീവിതഗന്ധിയായ അനുഭവങ്ങൾ കൂടി ചാലിച്ച് ചേർത്ത സാംസ്കാരിക ചൂണ്ടുപലകയുടെ നേർകാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും ക്ഷേത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന ചുമർചിത്രങ്ങളുടെ ശിൽപിയാണ് പ്രഫസർ ഡോ. സാജു തുരത്തിൽ, ലോക കലാശ്രദ്ധയെ കേരളത്തിലേക്ക് ആകർഷിക്കുന്നത് കേരളത്തിന്റെ പൈതൃക സമ്പത്തായ ചുമർചിത്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന ചർച്ചകൾക്ക് വേൾഡ് മലയാളി കൗൺസിൽ അജ്മൻ പ്രൊവിൻസ് പ്രസിഡന്റ്  ഡെയ്സ് ഇടിക്കുള, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ എന്നിവർ നേതൃത്വം നൽകി.

ജർമനിയിൽ നിന്നുള്ള ഗ്ലോറിയ ജോസിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് ആറാം കലാസാംസ്കാരികവേദി ആരംഭിച്ചത്. പ്രഫസർ ഡോ. അന്നക്കുട്ടി ഹിൻഡെ എഴുതി ആലപിച്ച കവിതകളും അജ്മൻ പ്രൊവിൻസിൽ നിന്നുള്ള രാഗേഷ് കുറിപ്പ് ജർമൻ പ്രൊവിൻസ് വൈസ് ചെയർമാൻ ജെയിംസ് പാത്തിക്കൽ, ഗ്ളോറിയ ജോസ് എന്നിവരുടെ ഗാനങ്ങളും ഹൃദ്യമായിരുന്നു.

യൂറോപ്പ് റീജൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അജ്മൻ പ്രൊവിൻസ് സെക്രട്ടറി സ്വപ്ന ഡേവീഡ്, ജർമൻ പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ, രാജു കുന്നാട്ട്, പ്രശസ്ത മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ കാരുർ സോമൻ, ജർമൻ പ്രൊവിൻസിലെ എക്സിക്യൂട്ടീവ് മെമ്പറും ജർമൻ മലയാളി സമൂഹത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറുമായ ജോൺ മാത്യു, ജർമനിയിലെ പ്രശസ്തി ചിത്ര കലാകാരി റെജി ചക്കുപുരക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് അർബൻകുടി എന്നിവർ ആശംസകൾ നേർന്നു. യൂറോപ്പ് റീജൻ ട്രഷറർ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു. ഈ കലാസാംസ്കാരിക വേദിയുടെ പിന്നണിയിൽ പ്രവർത്തിച്ചവർ ഹെറാൾഡ് (UK),  അന്ന ടോം (UK) എന്നിവരാണ്.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. അടുത്ത കലാസാംസ്കാരിക വേദി ഒക്ടോബർ 27–ാം തീയതിയാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയം ഒക്ടോബർ 15–ാം തീയതിക്കകം വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്തപ്പെട്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.

English Summary: The World Malayali Council introduced wall painting at Pravasi virtual conference 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com