പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാലസിൽ സ്വീകരണം
Mail This Article
ഡാലസ്∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാലസിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 15ന് വൈകിട്ട് ആറുമണിക്ക് ഡാലസിലെ സെന്റ് പോൾസ് മാർത്തോമ ചർച്ച് സ്വീകരണത്തിന് ആതിഥേയത്വം വഹിക്കും. ഡാലസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പരിശുദ്ധ ബാവയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
സെന്റ് പോൾസ് മാർത്തോമ ചർച്ച് വികാരി, റവ. ഷൈജു സി ജോയിയുടെ അധ്യക്ഷതയിലുള്ള കമ്മറ്റി സ്വീകരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു .ഡാലസിൽ ഉള്ള വിവിധ സഭകളിലെ പട്ടക്കാരും സ്വീകരണത്തിന്റെ വിജയത്തിനായി കമ്മിറ്റയോട് ചേർന്ന് പ്രവർത്തിക്കുന്നു. സമ്മേളനത്തിലക്ക് ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സാന്നിധ്യം ഡാലസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സെക്രട്ടറി, ഷാജി രാമപുരം അഭ്യർത്ഥിച്ചു.
English Summary: Welcoming Basilios Marthoma Mathews III in Dallas.