മത്തായി കോറെപ്പിസ്‌കോപ്പയുടെ 40-ാം ചരമ ദിന അനുസ്മരണം 21 ന്
Mail This Article
ഫിലഡൽഫിയ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല വൈദികനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന വന്ദ്യ മത്തായി കോറെപ്പിസ്‌കോപ്പയുടെ 40-ാം ചരമദിനവും അനുസ്‌മരണ ശുശ്രൂഷയും നവംബർ 21 ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020).
ചൊവ്വാഴ്ച രാവിലെ 8 :00 മണിക്ക് പ്രഭാത നമസ്ക്കാരവും, 8 :30 ന് നോർത്തീസ്റ്റ് അമേരിക്കൻ ദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവാസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണ ശുശ്രൂഷയും നടക്കും. 9.45 ന് പ്രഭാത ഭക്ഷണവും, 10.30 ന് വന്ദ്യ കോറെപ്പിസ്‌കോപ്പ അന്ത്യവിശ്രമം കൊള്ളുന്ന SGMOC സെമിത്തേരിയിൽ (Rosedale Memorial Park , 3850 Richlieu Rd, Bensalem, PA 19020) ധൂപാർപ്പണവും പ്രാർഥനകളും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: റവ.ഫാ. ഷിബു വേണാട് മത്തായി (വികാരി) 312 - 927 - 7045