ADVERTISEMENT

ഹൂസ്റ്റൺ ∙ അമേരിക്കയിൽ എത്തിയ കെപിസിസി സെക്രട്ടറി റിങ്കൂ ചെറിയാന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്എ (ഒഐസിസി യുഎസ്എ ) യുടെയും ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെയും (HRA) ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.  ഈ മാസം 26  ന് വൈകുന്നേരം 6 ന് സ്റ്റാഫോർഡിലെ അപ്‌നാ ബസാർ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Stafford, TX 77459)

റിങ്കു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി നിയോജകമണ്ഡലത്തിലെ യുഎഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. പത്തനംതിട്ടയിലെ  ആദ്യ ഡിസിസി പ്രസിഡന്‍റും റാന്നി മുൻ എംഎൽഎയുമായ അന്തരിച്ച എം.സി. ചെറിയാനും മുൻ ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ചെറിയാനാണു റിങ്കുവിന്റെ മാതാപിതാക്കൾ. ഫിലാഡൽഫിയ, ഡിട്രോയിറ്റ്, ലൊസാഞ്ചലസ്, ഡാലസ്, ന്യൂയോർക്ക് നഗരങ്ങള്‍ സന്ദർശിക്കുന്ന റിങ്കു ചെറിയാൻ കോൺഗ്രസ് പ്രവർത്തകരെയും, റാന്നി സ്വദേശികളെയും കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നെവെന്ന്  സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡന്റ്)- 832 468 3322,ജോജി ജോസഫ് - (ചാപ്റ്റർ ജന. സെക്രട്ടറി) - 713 515 8432,മൈസൂർ തമ്പി' - ചാപ്റ്റർ ട്രഷറർ ) - 281 701 3220,ബാബു കൂടത്തിനാലിൽ - HRA പ്രസിഡന്റ് - 713 291 9895 ബിനു സഖറിയാ - HRA ജനറൽ സെക്രട്ടറി - 865 951 9481,ജിൻസ് മാത്യു കിഴക്കേതിൽ ( HRA ട്രഷറർ) - 832 278 9858 റിങ്കുവുമായി (91 94465 52028) വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

KPCC Secretary Rinku Cherian Received in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT