മാഗ് ഹോളിഡേ ഗാല 2023 ഡിസംബർ 29ന്

Mail This Article
ഹൂസ്റ്റൺ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാഗ് ഹോളിഡേ ഗാല 2023 എന്ന ക്രിസ്മസ് ന്യു ഇയർ പരിപാടി സ്റ്റാഫ്‌ഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ വച്ച് ഡിസംബർ 29ന് വെകുന്നേരം 6.30ന്ആരംഭിക്കത്തക്ക വിധത്തിൽ എല്ലാം ഒരുക്കങ്ങളും പൂർത്തിയായി. ഹൂസ്റ്റണിലെ നിരവധി കലാകാരന്മാർ അണിനിരക്കുന്ന ഒരു ദൃശ്യ വിസ്മയം ആയിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു. മേവിൻ ജോൺ എബ്രഹാം എഴുതി സംവിധാനം ചെയ്യുന്ന "ശിംശോൻ ദി ലെജൻഡറി വാരിയർ " എന്ന ക്രിസ്തീയ നാടകം ഹോളിഡേ ഗാലയുടെ മാറ്റ് വർധിപ്പിക്കും.
ഫിലാഡൽഫിയ ഉൾപ്പെടെ നിരവധി വേദികളിൽ നിറഞ്ഞ സദസിൽ കളിച്ച നാടകം ഇതാദ്യമായാണ് ടെക്സസിലെത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ഹോളിഡേ ഗാല 2023 ന്റെ മറ്റൊരു സവിശേഷത മാഗിന്റെ ഈ വർഷത്തെ കരോൾ ഗാന മത്സരവും ഇതോടൊപ്പം നടത്തപ്പെടുന്നു എന്നുള്ളതാണ്. ഒന്നാം സമ്മാനം യു ജി എം ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന $1001 ഡോളറും രണ്ടാം സമ്മാനം കിയാൻ ഇന്റർനാഷണൽ സ്പോൺസർ ചെയ്യുന്ന $501 ഡോളറും മൂന്നാം സമ്മാനം വി വി ബാബുക്കുട്ടി സ്പോൺസർ ചെയ്യുന്ന $251 ഡോളറുമാണ്. പ്രോഗ്രാം കോഓർഡിനേറ്റർ ആയി ആന്റണി ചെറുവും മെവിൻ ജോണും പ്രവർത്തിക്കുന്നു. കരോൾ മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഇടവകകൾ പ്രോഗ്രാം കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന ആൻറണി ചെറുവുമായി ബന്ധപ്പെടാവുന്നതാണ്.