ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് ഡോ. മഞ്ജു സാമുവൽ മത്സരിക്കുന്നു

Mail This Article
ഫ്ലോറിഡ ∙ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡ കൈരളി അസോസിയേഷന്റെ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ . മഞ്ജു സാമുവൽ മത്സരിക്കുന്നു. ഫ്ലോറിഡയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ കഴിഞ്ഞ കൺവൻഷന്റെ കൺവീനർ അയി കഴിവ് തെളിയിച്ച വെക്തിയാണ് . നഴ്സസ് പ്രാക്റ്റീഷണർ ആയി പ്രവർത്തിക്കുന്ന മഞ്‌ജു നല്ല ഒരു ചാരിറ്റി പ്രവർത്തക യാണ് .സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
മികച്ച പ്രസംഗിക, അവതാരിക, മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫ്ലോറിഡക്കാരുടെ അഭിമാനമായ മഞ്‌ജു .ഫൊക്കാനയിൽ വനിതാ പ്രതിനിധിയായി പ്രവർത്തനം ആരംഭിച്ച ഡോ . മഞ്ജു സാമുവൽ
വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ്. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ മഞ്ചു കൈരളി നടത്തിയ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന വ്യക്തികൂടിയാണ് .
മഞ്ജു നല്ല ഗായികയും നല്ല പ്രസംഗികയും ആണ്. കൈരളിയുടെ സെക്രട്ടറിയായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. തിരുവല്ല വൈ.എം.സി.എ യുടെ വികാസ് സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി എൺപതു ലക്ഷത്തോളം രൂപ സംഭാവന ചെയ്തു മാതൃക കാട്ടിയ വ്യക്തയിയാണ് .സെൻട്രൽ നഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ്
മാറ്റങ്ങൾ സംഘടനകളിൽ ആവിശ്യമാണ് . ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് തയാർ എടുക്കുബോൾ,മഞ്‌ജു സാമുവലിന്റെ പ്രവർത്തന പരിചയവും യുവത്വവും സംഘടനക്ക് ഒരു മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ഫ്ലോറിഡയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ മഞ്‌ജു സാമുവലിന്റെ നോമിനേഷനെ പിന്തുണയ്ക്കുന്നു.