ADVERTISEMENT

ഫ്ലോറിഡ ∙ ഫൊക്കാനയുടെ പ്രമുഖ നേതാവ്  രാജീവ് ആർ. കുമാരൻ   (രാജീവ് വല്ലഭശേരിൽ കുമാരൻ ) 2024-2026 ഭരണസമിതിയിൽ  നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.  ഒർലാൻഡോ (ഓർമ) മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് രാജീവ്  സംഘടന പാടവത്താൽ ചുരുങ്ങിയ കാലം കൊണ്ട് ഫ്ലോറിഡയിലെ മലയാളികൾക്ക് സുപരിചതനായി മാറിയ വ്യക്തിത്വമാണ് രാജിവന്റെത്‌ . 

കഴിഞ്ഞ ഫ്ലോറിഡ കൺവെൻഷനിൽ ട്രാൻസ്‌പോർട്ട്യേഷൻ ചെയർമാൻ  ആയി നൂറുകണക്കിന് ആളുകൾക്ക് ട്രാൻസ്പോർട്ടഷൻ നൽകി കുറ്റമറ്റ രീതിയിൽ പ്രവർത്തനം നടത്തി  ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ രാജീവ് കുമാരൻ , കൺവെൻഷനിൽ പങ്കെടുത്ത ഓരോ വ്യക്തിക്കും വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നതിലും മുൻപിൽ തന്നെ ആയിരുന്നു. അങ്ങനെ ഈ കൺവെൻഷനിൽ പങ്കെടുത്ത ഏവരുടെയും പ്രിയങ്കരനാവാൻ രാജീവന് കഴിഞ്ഞു.    

ഓർമയുടെ അഡ്വൈസറി ബോർഡ് അംഗമായ രാജീവ് പ്രസിഡന്റ്, വൈസ്  പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു , അദ്ദേഹം പ്രസിഡന്റ ആയിരിക്കുബോൾ ഓർമയെ അമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ സംഘടനയായി വളർത്തുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു . രാജീവിന്റെ  നേതൃത്വത്തിൽ ഓർമ നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. ഒരു സംഘടന എങ്ങനെ ആയിരിക്കണം എന്നത്‌  രാജീവിന് മനഃപാഠമാണ്. 

തിരുവല്ല സ്വദേശിയായ വല്ലഭശേരി പരേതനായ കുമാരന്റെയും ദേവകിയമ്മയുടെയും രണ്ടു മക്കളിൽ ഇളയവനായ രാജീവ് ചങ്ങനാശേരി എൻ.എൻ.എസ്.എസ്. സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചങ്ങനാശേരി എൻ.എൻ.എസ്.എസ്. കോളേജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക്കിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ നേടിയ ശേഷം ബഹ്റൈനിൽ സിവിൽ എഞ്ചിനീറായി ജോലി ചെയ്തു.   2000ൽ നാട്ടിൽ മടങ്ങി എത്തിയ അദ്ദേഹം പിന്നീട് ഗവണ്മെന്റ് കോൺട്രാക്ടർ ആയി കൺസ്ട്രക്ഷൻ രംഗത്ത് സജീവമായി.

സ്കൂളിലും കോളേജിലും സജീവ കെഎസ് യു പ്രവർത്തകനായിരുന്നു. ശ്രീനാരായണഗുരുവിന്റെ സഹചാരിയായിരുന്ന വല്ലഭശേരി ഗോവിന്ദനാശാൻ രാജീവിന്റെ വല്യപ്പൂപ്പനാണ് .കോട്ടയം നാഗമ്പടത്തുനിന്നും വർഷങ്ങൾക്കുമുൻപ്  വല്ലഭശേരി ഗോവിന്ദനാശാൻ ഉൾപ്പെടെ 5 പേർ ചേർന്ന് കാൽനടയായി ശിവഗിരിയിലേക്കു നടത്തിയ തീർഥാടന യാത്രയാണ് പിന്നീട് പ്രശസ്തമായ ശിവഗിരി തീർത്ഥാടനമായി മാറിയത്.

2006ഇൽ  അമേരിക്കയിലേക്ക് കുടിയേറിയ രാജീവ്  ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചു വരികയാണ്. അമേരിക്കയിലെ ദേശീയ രാഷ്ട്രീയത്തിലും സജീവമായ രാജീവ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്.  ഒരു റീയലെറ്റർ കൂടിയായ രാജീവ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്മെന്റിലും സജീവമാണ് . ഒർലാൻഡോ വെസ്റ്റേൺ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയുന്ന ചന്ദ്രകലയാണ് ഭാര്യ.  വിദ്യാർഥികളായ  അഭിജിത്ത്, അശ്വിൻ എന്നിവർ മക്കളാണ്. രാജീവ് കുമാരന്റെ സ്ഥാനാർഥിത്വത്തെ  സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമും  സപ്പോർട്ട് ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT