ADVERTISEMENT

ഹൂസ്റ്റണ്‍∙ ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രയേൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ അവാസ്തവമെന്ന് സൂചന. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള വഴി തെളിഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സത്യമില്ലെന്നാണ് യുഎസ് നല്‍കുന്ന വിവരം. ബന്ദികളെ മോചിപ്പിക്കാനും ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ഇസ്രയേലും യുഎസും ധാരണയായി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. 

ഒക്ടോബര്‍ 7 ന് ആരംഭിച്ച യുദ്ധത്തിന് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് പകരമായി ഗാസയിലെ 240 ബന്ദികളില്‍ ചിലരെ മോചിപ്പിക്കാന്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള കരാറിലേക്ക് യുഎസ് മധ്യസ്ഥര്‍ അടുത്തതായി വാഷിങ്‌ടൻ പോസ്റ്റ് റിപ്പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. ബന്ദികളാക്കിയവരില്‍ ചിലരെയെങ്കിലും മോചിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഇത്തരമൊരു കരാര്‍ ഇല്ലെന്നാണ് ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം. കരാറിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ 'വളരെയധികം തെറ്റായ റിപ്പോര്‍ട്ടുകള്‍' ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നിരസിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അത്തരമൊരു കരാര്‍ ഉയര്‍ന്നുവന്നാല്‍ ഇസ്രയേലി പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഞങ്ങള്‍ ഇതുവരെ ഒരു കരാറില്‍ എത്തിയിട്ടില്ല, എന്നാല്‍ കരാറിലെത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു എന്നായിരുന്നു വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണ്‍ വ്യക്തമാക്കിയത്. ഗാസ ആക്രമണം അടിയന്തരമായി നിര്‍ത്തണമെന്ന് രാജ്യാന്തര സമൂഹം ആഹ്വാനം ചെയ്യുമ്പോള്‍, ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി ഇടപാട് ഉടന്‍ ഉണ്ടാകുമെന്ന് തനിക്ക് ആത്മവിശ്വാസം വധിക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി പ്രതികരിച്ചിരുന്നു. കരാറിലെത്താന്‍ ശേഷിക്കുന്ന വെല്ലുവിളികള്‍ 'വളരെ ചെറുതാണ്... പ്രായോഗികവും ലോജിസ്റ്റിക്കലും മാത്രമാണെന്നും അദ്ദേഹം പറയുന്നു. 

മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 ബന്ദികളെ കൈമാറാന്‍ ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥര്‍ തീവ്രമായി ശ്രമിക്കുന്നുണ്ട്. ബന്ദികളെ തിരികെ കൊണ്ടുവരാന്‍ നെതന്യാഹു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടെല്‍ അവീവിലും ജറുസലേമിലും നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേല്‍ ഒന്നിലധികം വന്‍ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

അതിനിടെ ഇറാന്റെ ഇസ്​ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സ് എയ്റോസ്പേസ് ഫോഴ്സ് അമേരിക്കയുടെയും ഇസ്രയേലിന്റെയും അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ളതായി അവകാശപ്പെടുന്ന ഹൈപ്പര്‍സോണിക് മിസൈലായ 'ഫത്താഹ് II' അനാച്ഛാദനം ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ഉപരോധങ്ങള്‍ക്കിടയിലും ഇറാനില്‍ വികസിപ്പിച്ച ഈ മിസൈലിന് 1,400 കിലോമീറ്റര്‍ (870 മൈല്‍) ദൂരം സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. പുതുക്കിയ മിസൈലിന് മാക് 5-20 (6,170- 24,700 കി.മീ) വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ആദ്യ പതിപ്പ്, ഫത്താഹ് I, ജൂണില്‍ അനാച്ഛാദനം ചെയ്തിരുന്നു. എന്നാല്‍ പുതിയ പതിപ്പില്‍ ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ (HGV) വാര്‍ഹെഡ് ഉള്‍പ്പെടുന്നതാണ്. അത് ആയുധം പരമാവധി വേഗതയില്‍ എത്താന്‍ സഹായിക്കും. പാലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ നീക്കം അതീവ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. 

അതേസമയം, ഗാസയുടെ വടക്കന്‍, തെക്ക് ഭാഗങ്ങളില്‍ ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള പോരാട്ടം ശക്തമാവുകയാണ്. ഗാസ സിറ്റിക്ക് ചുറ്റുമുള്ള വടക്ക്, വടക്ക് പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളുടെ വലിയ പ്രദേശങ്ങളുടെ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഒക്ടോബര്‍ 7 ന്, ഹമാസ് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് ശേഷം, ഇസ്രായേലില്‍ ഏകദേശം 1,200 പേരോളം കൊല്ലപ്പെട്ടിരുന്നു. അവരില്‍ കൂടുതലും സാധാരണക്കാരുമായിരുന്നുപ. 5,000 കുട്ടികള്‍ ഉള്‍പ്പെടെ 12,300 പേര്‍ക്ക് പലസ്തീനിലെ ഗാസയിലും വെസ്റ്റ് ബാങ്കിലും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 

English Summary:

US denies reports that Israel will announce ceasefire to free hostages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT