ADVERTISEMENT

ഡാലസ്∙ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജൻ യൂത്ത് ഫെലോഷിപ്പ് കോൺഫറൻസ് നവംബർ 17 മുതൽ 19  വരെയുള്ള തീയതികളിൽ നടത്തപ്പെട്ടു. ഡാലസ് പട്ടണത്തിൽ അടുത്തുള്ള ലതാം സ്പ്രിങ് ക്യാംപ് ആൻഡ് റിട്രീറ് സെൻററിൽ വെച്ചായിരുന്നു കോൺഫ്രൻസ് ക്രമീകരിച്ചിരുന്നത്. "വിറ്റ്നസ് ലിവ് ഇൻ ഫെയ്ത്ത്‌ " (അപ്പൊ 22:15) എന്ന വിഷയമായിരുന്നു ഈ വർഷത്തെ കോൺഫറൻസിന് ചിന്താ വിഷയവുമായി തിരഞ്ഞെടുത്തത്. റീജനിലെ വിവിധ ഇടവകകളിൽ നിന്നും 130 യുവജനങ്ങൾ ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുത്തു. 

marthoama-us-01

വാഷിങ്‌ടൻ മാർത്തോമ ചർച്ച് വികാരിയും, യൂത്ത് ചാപ്ലിനുമായ റവ. ജയ്സൺ തോമസ് ആയിരുന്നു മുഖ്യ ചിന്താ വിഷയം അവതരിപ്പിച്ചത്.  ഒരു വിശ്വാസി എപ്രകാരമാണ് വിശ്വാസത്താൽ ക്രിസ്തുവിന്‍റെ സാക്ഷിയായി ജീവിക്കേണ്ടത് എന്ന് പൗലോസിന്റെ ജീവിതത്തെ ആസ്പദമാക്കി അച്ചൻ ക്ലാസുകൾ എടുത്തു. " സാക്ഷിയാകുക എന്നാൽ അത് ഒരു തിരഞ്ഞെടുക്കപ്പെട്ട ജോലിയോ പ്രത്യേകമായി നൽകിയ ഒരു ചുമതലയോ അല്ല എന്നും . അനുദിനം കാണുന്നവരോട് ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പറയുവാൻ  യുവജനങ്ങൾ ഏവർക്കും ചുമതലയുണ്ട് എന്നും , നമ്മുടെ വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിന്‍റെ രക്ഷയെ കുറിച്ചുള്ള സന്ദേശം പ്രതിഫലിക്കണം എന്നും " അച്ഛൻ തന്‍റെ പ്രസംഗത്തിൽ യുവജനങ്ങളെ  ആഹ്വാനം ചെയ്തു. ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ചർച്ച് വികാരി റവ. സാം കെ ഈശോ, ഓസ്റ്റിൻ മാർത്തോമ ചർച്ച് വികാരി ഡെന്നീസ് എബ്രഹാം, കരോൾട്ടൻ മാർത്തോമ ചർച്ച് വികാരി റവ. ഷിബി എബ്രഹാം, ക്രോസ് വേ മാർത്തോമ ചർച്ച്  വികാരി റവ. എബ്രഹാം കുരുവിള, എന്നിവരും വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 

ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക്  ഹ്യൂസ്റ്റൺ  ട്രിനിറ്റി മാർത്തോമ ചർച്ച് അസിസ്റ്റന്റ് വികാരി റവ. ജീവൻ ജോൺ മുഖ്യ കാർമികത്വം വഹിച്ചു. ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് ട്രഷറർ, ജോതം ബി  സൈമൺ വിശുദ്ധ കുർബാന മധ്യേയുള്ള വചന ശുശ്രൂഷക്ക് നേതൃത്വം നൽകി. ഷോൺ വർഗീസ് ,ഷെന്നോൻ വർഗീസ്, ഗ്രിഷ്മ ഉമ്മൻ തുടങ്ങിയവർ കോൺഗ്രസിന്‍റെ കൺവീനർമാരായി പ്രവർത്തിച്ചു. അടുത്ത വർഷം നടക്കുന്ന കോൺഫറൻസിന് സെന്റ് പോൾസ്  മാർത്തോമ ചർച്ച് ഡാലസ് ആതിഥേയത്വം വഹിക്കും. ജനറൽ കൺവീനർ ഷോൺ വർഗീസ് നന്ദി പ്രകാശിപ്പിച്ചു. 

English Summary:

South West Region Youth Fellowship Conference of North America Europe Marthoma Church concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT