ADVERTISEMENT

ന്യൂയോർക്ക് ∙ മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ 3 കുടുംബാംഗങ്ങളെ വെടിവച്ചു കൊന്ന ഇന്ത്യൻ വിദ്യാർഥി ഓം ബ്രഹ്മഭട്ടിനെ (23) യുഎസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശിയായ ദിലീപ് കുമാർ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു (72), മകൻ യാഷ്കുമാർ (38) എന്നിവരെയാണു വധിച്ചത്. തുടർന്ന് പൊലീസിലേക്കു വിളിക്കുകയും ചെയ്തു.

പ്രതി ഓം ബ്രഹ്മഭട്ട്
പ്രതി ഓം ബ്രഹ്മഭട്ട്

സൗത്ത് പ്ലെയിൻഫീൽഡിനു സമീപമുള്ള വീട്ടിൽ നിന്ന് തിങ്കളാഴ്ച രാവിലെ വെടിയൊച്ച കേട്ടതായി അയൽവാസി അറിയിച്ചതിനെ തുടർന്നാണു പൊലീസ് എത്തിയത്. ദിലീപ് കുമാറിനെയും ബിന്ദുവിനെയും രണ്ടാം നിലയിലെ അപ്പാർട്മെന്റിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പരുക്കേറ്റ നിലയിലായിരുന്ന യാഷ്‌കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്തു നിന്നു തന്നെ ഓമിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചെന്നും ഓൺലൈനിൽ വാങ്ങിയ കൈത്തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. 2 മാസം മുൻപുവരെ മുത്തശ്ശനോടൊപ്പം താമസിച്ചിരുന്ന ഓം പിന്നീടു താമസം മാറിയിരുന്നു.

English Summary:

The Student who Shot and Killed Three Family Members was Arrested in US

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com