ട്രംപിന് തിരിച്ചടി; തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസ് തുടരാമെന്ന് കോടതി
Mail This Article
വാഷിങ്‌ടൻ ∙ 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ മുൻ പ്രസിഡന്‍റ് ശ്രമിച്ചുവെന്ന് ഹർജി തള്ളിക്കളയണമെന്ന യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കൻ നിരസിച്ചു.കീഴ്വഴ്ക്കം അനുസരിച്ച് പ്രസിഡന്‍റ് പദവിയിലിരിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക പ്രവൃത്തികൾ കുറ്റപ്പെടുത്താൻ സാധിക്കില്ല. അതിനാൽ ഈ ഹർജി റദ്ദാക്കണമെന്നാണ് അഭിഭാഷകൻ ട്രംപിന് വേണ്ടി കോടതിയോട് ആവശ്യപ്പെട്ടത്.
‘‘ട്രംപ് ഒരു രാജാവല്ല, അദ്ദേഹം ആരോപണങ്ങൾ നേരിടേണ്ടിവരും. കമാൻഡർ ഇൻ ചീഫ് എന്ന നിലയിലുള്ള പ്രതിയുടെ നാല് വർഷത്തെ സേവനം, തന്റെ സഹപൗരന്മാരെ ഭരിക്കുന്ന വ്യക്തിയെന്ന ക്രിമിനൽ ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള രാജാക്കന്മാരുടെ സവിശേഷ അധികാരം അദ്ദേഹത്തിനില്ല’’– കോടതി വ്യക്തമാക്കി.
മാർച്ചിൽ വിചാരണ നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ഇടപെട്ട കേസിൽ നിന്നും ഒഴിവാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്കുള്ള പ്രഹരമാണ് ഈ വിധി. 2020ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരം നിലനിർത്താനുള്ള ട്രംപിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ടും ജനുവരി 6ന് ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിലേക്ക് നയിച്ചതുമായി ബന്ധപ്പെട്ട നാല് കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. . സാധുവായ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കുന്നതിനും നിയമവിരുദ്ധമായി അധികാരം നിലനിർത്തുന്നതിനുമായി മറ്റൊരു പ്രസിഡന്റും ഗൂഢാലോചനയിലും തടസ്സപ്പെടുത്തലിലും ഏർപ്പെട്ടിട്ടില്ലെന്നാണ് ട്രംപിന്റെ പ്രതിരോധ അവകാശ വാദത്തെ തള്ളി കൊണ്ട് സ്മിത്ത് ഈ മാസം ആദ്യം ഇങ്ങനെയാണ് വാദിച്ചത്.