ADVERTISEMENT

യോർക്ക്∙ ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ മുഖംമൂടി ധരിച്ച ചിലർ അജ്ഞാത വാതകം സ്പ്രേ ചെയ്തതിനെ തുടർന്ന് കാനഡയിലെ പീൽ, ടൊറന്റോ, ഗ്രേറ്റർ ടൊറന്റോ, യോർക്ക് മേഖലകളിൽ നിന്നും കാണികളെ ഒഴിപ്പിച്ചു.  ചൊവ്വാഴ്ച രാത്രി 9:20 ഓടെ വോണിലെ ഒരു സിനിമാ തിയേറ്ററിൽ ഇത്തരമൊരു സംഭവം നടന്നതായി യോർക്ക് റീജനൽ പൊലീസ് പറഞ്ഞു. ഹിന്ദി സിനിമ ആരംഭിച്ചപ്പോൾ മാസ്‌കും ഹുഡ്‌ഡും ധരിച്ച രണ്ടു പേർ എത്തിയിരുന്നു. ഇവരാണ് ആക്രമണം നടത്തിയത്.

‘‘ ചൊവ്വാഴ്‌ച രാത്രി വോണിലെ സിനിമാ തിയേറ്ററിൽ മുഖംമൂടി ധരിച്ച രണ്ട് പേർ 'അജ്ഞാതമായ വാതകം' വായുവിലേക്ക് സ്പ്രേ ചെയ്തതിനെ തുടർന്ന് നിരവധി സിനിമാ പ്രേക്ഷകർക്ക് ചുമ തുടങ്ങി. ഇവർ 200 ഓളം ആളുകൾ ഹിന്ദി സിനിമ കാണുന്ന വേളയിലാണ് തിയേറ്ററിലേക്ക് വാതകം സ്പ്രേ ചെയ്തത്. സംഭവത്തെത്തുടർന്ന്, അജ്ഞാതമായ  പദാർത്ഥവുമായി സമ്പർക്കം പുലർത്തിയതിന് നിരവധി കാണികൾക്ക് ചികിത്സ നൽകുകയും തിയേറ്റർ ഒഴിപ്പിക്കുകയും ചെയ്തു. അതേസമയം പൊലീസ് എത്തുന്നതിന് മുമ്പ് പ്രതികൾ ഓടിരക്ഷപ്പെട്ടു ’’ – യോർക്ക് റീജനൽ പൊലീസ് പറഞ്ഞു. 

സംശയിക്കുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടു . ആദ്യത്തെ പ്രതി കറുത്ത നിറമുള്ള ഒരാളാണ് അഞ്ചടി 10 ഇഞ്ചോളം ഉയരം. രണ്ടാമത്തെ ആൾക്ക് ഇളം തവിട്ടുനിറം. അഞ്ചടി എട്ടിഞ്ച് ഉയരം.

കറുത്ത സ്വെറ്റും കറുത്ത ജാക്കറ്റും ഇരുണ്ട നിറമുള്ള പാന്റ്സുമാണ് ഒന്നാമൻ ധരിച്ചിരിക്കുന്നത്. രണ്ടാൻ കറുത്ത സ്വെറ്ററും കറുത്ത പാന്റ്സും കറുത്ത മാസ്കുമാണ് ധരിച്ചിരുന്നതെന്ന്  പൊലീസ് അറിയിച്ചു. ഈ ആഴ്ച നടന്ന സമാന സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന പരിശോധന നടന്ന് വരികയാണ്. എല്ലാ സംഭവങ്ങളും ഒരേ ദിവസം വൈകിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ നടന്നത്.

ചൊവ്വാഴ്ച രാത്രി ബ്രാംപ്ടണിലെ തിയേറ്ററിൽ ചില അജ്ഞാത വാതകം സ്പ്രേ ചെയ്തുവെന്ന് സ്ഥിരീകരിച്ച് പീൽ പൊലീസും രംഗത്ത വന്നിട്ടുണ്ട്. ഗുരുതരമായ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കെട്ടിടം ഒഴിപ്പിച്ചതായി പീൽ പൊലീസ് അറിയിച്ചു.  മറ്റെന്തെങ്കിലും സംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ അറിയില്ല, എന്നാൽ യോർക്ക് മേഖലയിലും ടൊറന്റോയിലും നടന്ന സംഭവങ്ങളെക്കുറിച്ച്  അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചിട്ടുണ്ട്.ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പീൽ പൊലീസ് കൂട്ടിച്ചേർത്തു.

സ്കാർബറോ ടൗൺ സെന്ററിലെ ഒരു തിയേറ്ററിൽ സമാനമായ സംഭവം ടൊറന്റോ പൊലീസും സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ തിയേറ്റർ ഒഴിപ്പിച്ചു. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് വിദ്വേഷ പ്രേരിതമായ കുറ്റകൃത്യമാണെന്ന് വ്യക്തമായ സൂചനകളൊന്നുമില്ല, പക്ഷേ മുൻകരുതലായി ഞങ്ങൾ ഞങ്ങളുടെ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്ന യൂണിറ്റിനെ വിവരം അറിയിച്ചതായി ടൊറന്റോ പൊലീസ് അറിയിച്ചു. 

English Summary:

Three theatres playing Hindi movies were evacuated after masked men sprayed an unknown substance in Canada.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com