ADVERTISEMENT

മിസ്സിസാഗ∙ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങളുടെ നേതൃത്വത്തിൽ ടീം ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് ഒരുക്കുന്ന അപ്പാപ്പനും മോനും മെഗാഷോ നാളെ. സ്കാർബ്റോയിലെ ചൈനീസ് കൾച്ചറൽ സെന്‍ററിൽ വൈകിട്ട് ഏഴിനാണ് ഷോ.അൻപതിലേറെ കലാകാരന്മാരാണ് വേദിയിലെത്തുകയെന്ന് മീഡിയ റൂമിൽ ഒരുക്കിയ പത്രസമ്മേളനത്തിൽ ജെറിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘാടകർ അറിയിച്ചു.

 ഇരുപത് വർഷത്തിന് ശേഷം അപ്പാപ്പനെ ടൊറന്‍റോയിൽ വരവേൽക്കുന്ന കൊച്ചുമോന്‍റെ കഥയിലൂടെ രണ്ടു തലമുറകളുടെ ഹാസ്യാത്മകമായ ദൃശ്യവിഷ്കാരമാണ് രണ്ട് മണിക്കൂർ നീളുന്ന ഷോ. ഇരുപത്തിയഞ്ചിലേറെ സ്റ്റാളുകളുമായി ക്രിസ്മസ് മാർക്കറ്റാണ് മറ്റൊരു പ്രത്യേകത.  ഗെയിംസ്, ലൈവ് മ്യൂസിക്, സാന്‍റാ ബൂത്ത് എന്നിവയ്ക്കൊപ്പം ക്രിസ്മസ് ബംപറും ഒരുക്കിയിട്ടുണ്ട്. 20 ഡോളറാണ് ടിക്കറ്റ് നിരക്ക്.  എട്ട് വയസ്സിൽ താഴെ ഉള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനം സൗജന്യം. റിയൽറ്റർ അർജുൻ സനിൽകുമാറും നവ വിൽസൺ ബാരിസ്റ്റേഴ്സ് ആൻഡ് സോളിസിറ്റേഴ്സുമാണ് മെഗാസ്പോൺസർമാർ. 

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും: 647-781-3743, www.levitateinc.ca

English Summary:

'Appapan and Monum' mega show on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com