ADVERTISEMENT

ഡാളസ് ∙ ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും ഡാളസ് കേരള അസോസിയേഷന്റെ ദീർഘകാല പ്രവർത്തകയും ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥയുമായ ആലീസ് ചാൾസിൻ്റെ (57)ആകസ്മീക നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു. ദീർഘ വർഷങ്ങളായി സണ്ണി വേലിൽ താമസിക്കുന്ന പത്തനാപുരം സ്വദേശിയായ ആലീസ് ചാൾസ് സണ്ണിവെയ്ൽ സിറ്റി ലൈബ്രറി ബോർഡിൽ രണ്ടു തവണ അംഗമായിരുന്നു.  

ആലീസ് ചാൾസിൻ്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും  ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു. പൊതു ദർശനവും സംസ്കാര ശുശ്രൂഷയും: ഫെബ്രുവരി 3ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക്. സ്ഥലം : Inspiration church,1233 N Belt line rd, Mesquite TX 75149.

ഐ പി സി ടാബർ നാക്കിൾ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.പി. മാത്യു  സംസ്കാര ശുശ്രൂഷകൾക്ക് നേത്ര്വത്വം നൽകും. തുടർന്ന് സംസ്കാരം : Sacred heart Cemetery. 3900 Rowlett Rd ,Rowlett.Tx.75088 

English Summary:

Dallas kerala association mourns the death of Alice charles

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com