ADVERTISEMENT

ടാമ്പ ∙ മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ വിമൻസ് ഫോറമായ ഷീ മാറ്റിന്‍റെ (SHE - MAT) ഔപചാരികമായ ഉദ്ഘാടനം നാളെ ഫൊക്കാന വുമൺസ് ഫോറം ചെയർ ഡോ. ബ്രിഡ്‌ജറ്റ് ജോർജ് നിർവഹിക്കും. ഏറെ കാലത്തെ സംഘടനാപരിചയമുള്ള അനു ഉല്ലാസ് ആണ് ഇത്തവണ വിമൻസ് ഫോറത്തിന് നേതൃത്വം നൽകുന്നത്. വനിതകൾക്ക് എപ്പോഴും ഏറെ പ്രതിനിധ്യം നൽകിയിട്ടുള്ള മാറ്റിന്‍റെ വിമൻസ് ഫോറം ചെയർ എന്ന പദവി ഏറ്റെടുക്കാൻ ഏറെ സന്തോഷം ഉണ്ടെന്നും. മാറ്റിലെ വനിതാ കൂട്ടായ്മ ശക്തിപെടുത്തുക, സാമൂഹികവും സാംസ്കാരികമായ പരിപാടികൾ സംഘടിപ്പിക്കുക, സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുക തുടങ്ങിയവ ലക്ഷ്യമിട്ടാവും  ഷീ മാറ്റിന്‍റെ  പ്രവർത്തനങ്ങൾ എന്നും അനു ഉല്ലാസ് അറിയിച്ചു. നേഴ്സിങ് പ്രഫസ്സറായി സേവനമനുഷ്ഠിക്കുന്ന അനു, നാഷനൽ അസോസിയേഷനായ ഫോമയിൽ ഏറെ കാലമായി പ്രവർത്തനരംഗത്തുണ്ട്. നേതൃത്വപാടവം കൊണ്ടും, കലാ, സാമൂഹിക രംഗങ്ങളിലും വളരെ സജീവയായ അനു, മാറ്റിന് ഒരു മുതൽക്കൂട്ടുതന്നെയാണെന്നു നിസ്സംശയം പറയാം. 

മാർഷ കൊരട്ടിയിലാണ്  ഷീ മാറ്റിന്‍റെ സെക്രട്ടറി. ഇവരെ കൂടാതെ റെബേക്ക എബ്രഹാം, ലാലി ചാക്കോ, അനീഷ ജോസഫ്, സുനി ആലുമൂട്ടിൽ, പ്രീത ജോർജ്, ബിജി ജിനോ, രശ്മി മേനോൻ, നിഷ ഫിലിപ്പ്, അന്ന ഇവിൻ, രജനി മോഹൻ, അനിതാ കണ്ടാരപ്പറമ്പിൽ തുടങ്ങിയവയും കമ്മിറ്റിയിൽ അംഗങ്ങളായുണ്ട് വനിതകൾക്ക് സംഘടിക്കാനുള്ള വേദി മാത്രമല്ല, അവർക്ക് വിവിധ മേഖലകളിൽ സമ്പൂർണ്ണ പിന്തുണ നൽകുന്ന ഒരു കൂട്ടായ്മയായി  ഷീ മാറ്റിന്‍റെ പ്രവർത്തന മേഖല വിപുലീകരിക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് ജിനോ വറുഗീസ് അറിയിച്ചു. അനു ഉല്ലാസിന്‍റെ സംഘടനാപാടവം  ഷീ മാറ്റ് നു ഏറെ സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സെക്രട്ടറി ഹരീഷ് രാഘവൻ അഭിപ്രായപ്പെട്ടു. മാറ്റ് എന്നും വനിതകൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള സംഘടനയാണെന്നും,കഴിഞ്ഞ തവണത്തെ സ്ത്രീകൾ മാത്രമുള്ള കമ്മിറ്റയുടെ പ്രവർത്തന വിജയം അതിന്‍റെ ഉത്തമോദാഹരണമാണെന്നും ട്രസ്റ്റീ ബോർഡ് ചെയർ ജോമോൻ തെക്കത്തൊട്ടിയിൽ ചൂണ്ടിക്കാട്ടി. 

tamba-malayali1

നാളെ മാറ്റിന്‍റെ 2024 - 2025 കമ്മിറ്റിയുടെ ഔപചാരിക ഉദ്‌ഘാടനവും, പത്താം വാർഷികാഘോഷങ്ങളുടെ തുടക്കവും സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററിൽ( Sacred Heart Knanaya Catholic Community Center (SHKCCC), 2620 Washington Rd, Valrico, FL )33594 വച്ച് നടക്കും. ഇതിനോടനുബന്ധിച്ചു 200ൽ പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നതാണ്. തദവസരത്തിൽ നിങ്ങളുടെ ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com