ADVERTISEMENT

ഫിലാഡല്‍ഫിയ ∙ മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടർ  ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെന്‍റ് ജൂഡ് സിറോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 18 മുതല്‍ 21 വരെ നടത്തപ്പെടുന്നു. ജൂലൈ 18 ന് രാവിലെ ആരംഭിച്ച് 21 ന് വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള റജിസ്ട്രേഷന്‍ തുടങ്ങി.

ലഘുഭക്ഷണമുള്‍പ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാള്‍ക്ക് 75 ഡോളറാണു റജിസ്ട്രേഷന്‍ ഫീസ്. എല്ലാദിവസവും രാവിലെ 8.30 മുതല്‍ വൈകുന്നേറം 4.30 വരെയാണു ധ്യാനസമയം. ധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിങ്, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. "നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹന്നാന്‍ 8:32) എന്നതാണു ധ്യാനവിഷയം.

നാലുദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പള്ളിയുടെ വെബ്സൈറ്റിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനിലൂടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യണം. ഇതിനു സാധിക്കാത്തവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ വിളിച്ച് നേരിട്ടും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍വഴി റജിസ്റ്റര്‍ ചെയ്യുന്നവര്‍ Paypal,Venom വഴിയും,  നേരിട്ട് റജിസ്റ്റര്‍ ചെയ്യുന്നവര്‍ റജിസ്റ്റട്രഷൻ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫിസിലോ, മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണ്. 

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ. ബാബു മഠത്തിപ്പറമ്പില്‍, വികാരി 773 754 9638

ഷൈന്‍ തോമസ്, സെക്രട്ടറി 445 236 6287

സോന ശങ്കരത്തില്‍, റജിട്രേഷൻ കോര്‍ഡിനേറ്റര്‍ 267 701 0559

English Summary:

Meditation led by Fr. Daniel Poovannathil in Philadelphia in July.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com