ADVERTISEMENT

ന്യൂജഴ്സി∙ ഫോമയുടെ ജൂണിയേഴ്‌സ് അഫയേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘റോഡ് മാപ് റ്റു കോളേജ്' എന്ന പേരില്‍ കോളേജ് ഒരുക്ക സെമിനാര്‍ നടത്തി. കുട്ടികള്‍ കോളേജില്‍ പോകുമ്പോള്‍ ഏതു വിഷയമെടുത്ത് പഠിക്കണം, ഏതൊക്കെ കോളേജില്‍ അപേക്ഷ അയക്കണം,  എന്തെല്ലാം ഒരുക്കങ്ങള്‍  ചെയ്യണം, എപ്പോള്‍ തുടങ്ങണം, വിദ്യാർഥിക്ക് എങ്ങനെ കോളേജ് അപേക്ഷ നല്ല രീതിയില്‍ ചെയ്യാന്‍ പറ്റും എന്നിങ്ങനെയുള്ള ചോദ്യങ്ങളും സംശയങ്ങളും എല്ലാ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ളതാണ്. ഇതിനൊക്കെയുള്ള ഉത്തരങ്ങളടങ്ങിയ സെമിനാറാണ് ഹൈസ്‌ക്കൂള്‍ വിദ്യാർഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഫോമയുടെ ജൂണിയേഴ്‌സ് അഫയേഴ്‌സ് കമ്മറ്റി നടത്തിയത്.

ന്യൂജഴ്സിയിലുള്ള പ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ആഷ നമ്പ്യാര്‍ ആണ് വളരെ വിജ്ഞാനപ്രദവും പ്രയോജനകരവുമായ ഈ സെമിനാര്‍ നടത്തിയത്. ഒരു കുട്ടി ഹൈസ്‌ക്കൂളില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ കോളേജിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കേണ്ടതാണെന്നും ഓരോ ഘട്ടത്തിലും ഏതൊക്കെ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും വളരെ വിശദമായി തന്നെ ആഷ നമ്പ്യാര്‍ വിശദീകരിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടേയും ചോദ്യങ്ങള്‍ക്കെല്ലാം വളരെ കൃത്യമായി മറുപടികള്‍ നല്‍കി.

ഫോമ ജൂണിയേഴ്‌സ് അഫയേഴ്‌സ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജൂബി വള്ളിക്കളം ഏവരേയും സെമിനാറിലേക്ക് സ്വാഗതം ചെയ്തു. ടീമംഗങ്ങളായ വിജയ് കെ. പുത്തന്‍വീട്ടില്‍, നെവിന്‍ ജോസ്, ജാസ്മിന്‍ പാരോള്‍, സിജു ഫിലിപ്പ്, പദ്മനാഭന്‍ നായര്‍ എന്നിവര്‍ ഈ സെമിനാറിന്റെ നടത്തിപ്പിനായും വിജയത്തിനായും പ്രവര്‍ത്തിച്ച ജൂണിയേഴ്‌സ് അഫയേഴ്‌സിന്റെ അംബാസിഡറും ഹൈസ്‌ക്കൂള്‍ വിദ്യാർഥിയുമായ ക്രിഷ പിള്ള ചോദ്യോത്തരവേളയില്‍ മോഡറേറ്റായി പ്രവര്‍ത്തിച്ചു. ഷൈനി അബൂബക്കര്‍ നന്ദിയര്‍പ്പിച്ചു.

ഫോമ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ജോയിന്‍റ്  സെക്രട്ടറി ഡോ.ജയ്‌മോള്‍ ശ്രീധര്‍, ജോയിന്‍റ്  ട്രഷറര്‍ ജയിംസ് ജോർജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അഞ്ചാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോമ ജൂണിയേഴ്‌സ് അഫയേഴ്‌സ് കമ്മറ്റി വളരെ നല്ല ഫലപ്രദമായ ഒരു സെമിനാറാണ് നടത്തിയതെന്ന് ഏവരും അഭിപ്രായപ്പെട്ടു. നിരവധി മാതാപിതാക്കളും കുട്ടികളും വിജ്ഞാനപ്രദമായ ഈ സെമിനാറില്‍ പങ്കെടുത്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പല പ്രൊജക്ടുകള്‍ നടത്തുന്നതിനായി പ്ലാന്‍ ചെയ്യുന്നുണ്ട്. ഗ്രേഡ് അടിസ്ഥാനത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന ഡിബേറ്റ് മൽസരം അതിലൊന്നാണ്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന് ജൂണിയേഴ്‌സ് അഫയേഴ്‌സ് കമ്മറ്റി അറിയിച്ചു.

English Summary:

Phoma Juniors Affairs Committee conducted the seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com