ADVERTISEMENT

ഹൂസ്റ്റണ്‍ ∙ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി റിട്ടേണ്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ മുന്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) കരാറുകാരനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് കൗതുകമായി. നികുതി വിവരങ്ങള്‍ നിയമവിരുദ്ധമായി വെളിപ്പെടുത്തിയതിന് 38 വയസുകാരനായ ചാള്‍സ് ലിറ്റില്‍ജോണ്‍ (38) ഒക്ടോബറില്‍ കുറ്റസമ്മതം നടത്തിയിരുന്നു. യുഎസ് ജില്ലാ ജഡ്ജി അന റെയ്സ് പരമാവധി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക്  വിധിക്കുകയായിരുന്നു. ഒരു 'ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ' നികുതി റിട്ടേണുകള്‍ വാര്‍ത്താ ഓര്‍ഗനൈസേഷന് ചോര്‍ത്തിയെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ലിറ്റില്‍ ജോണിനെ കുറ്റപ്പെടുത്തി.

തന്റെ നികുതി റിട്ടേണുകള്‍ പരസ്യമാക്കാന്‍ വിസമ്മതിച്ച ട്രംപ്, 2016-ലും 2017-ലും ഫെഡറല്‍ ഇന്‍കം ടാക്‌സ് ഇനത്തില്‍ 750 ഡോളര്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ആയിരക്കണക്കിന് സമ്പന്നരുടെ നികുതി വിവരങ്ങള്‍ മറ്റൊരു വാര്‍ത്താ സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയതായും ലിറ്റില്‍ ജോണിനെതിരെ ആരോപണമുണ്ട്. ആ ഔട്ട്ലെറ്റ്, ലാഭേച്ഛയില്ലാത്ത ജേണലിസം ഓര്‍ഗനൈസേഷനാണെന്ന് വിശ്വസിക്കപ്പെടുന്നു.  

'ആയിരക്കണക്കിന് അമേരിക്കക്കാരുടെ ഫെഡറല്‍ ടാക്‌സ് റിട്ടേണുകളും മറ്റ് സ്വകാര്യ സാമ്പത്തിക വിവരങ്ങളും വാര്‍ത്താ ഓര്‍ഗനൈസേഷനുകള്‍ക്ക് വെളിപ്പെടുത്തിക്കൊണ്ട് ഇന്റേണല്‍ റവന്യൂ സര്‍വീസിലെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ചാള്‍സ് ലിറ്റില്‍ജോണ്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു,' എന്ന് ആക്ടിംഗ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ നിക്കോള്‍ എം. അര്‍ജന്റീനിയറി പ്രസ്താവനയില്‍ പറഞ്ഞു. തന്ത്രപ്രധാനമായ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം ലംഘിച്ചു. ഇപ്പോള്‍ അയാള്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളി ആണ്.' അര്‍ജന്റീനി കൂട്ടിച്ചേര്‍ത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com