മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച പിതാവിന് ജീവപര്യന്തം തടവ്
Mail This Article
ഓക്‌ലഹോമ ∙ പിഞ്ചുകുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചെന്ന കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022 ജൂലൈ 27 ന് ബൗലെഗിലെ പഴയ സ്റ്റേറ്റ് ഹൈവേ 99 ന്റെ ഒഴിഞ്ഞ സ്ഥലത്തെ കുഴിയിൽ നിന്നാണ് കൊല്ലപ്പെട്ട കാലേബ് ജെന്നിംഗ്സിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പിഞ്ചുകുഞ്ഞിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കാലേബിന്റെ പിതാവ് ചാഡ് ജെന്നിംഗ്സ്, കാമുകിയായ കാതറിൻ പെന്നർ എന്നിവരുടെ സെമിനോളിലെ വീട്ടില്‍ അന്വേഷണം നടത്തുകയായിരുന്നു. ജെന്നിംഗ്സ് ശുചിമുറിയിൽ വച്ച് കാലേബിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇരുവരും ചേർന്ന് കാലെബിന്റെ മൃതദേഹം കത്തിച്ചു നീല പുതപ്പിൽ പൊതിഞ്ഞ് ക്ലോസറ്റിൽ ഒളിപ്പിച്ചു, പിന്നീട് കുഴിയെടുത്ത് സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പെന്നർ അന്വേഷകരോട് പറഞ്ഞു.