ADVERTISEMENT

മിസിസിപ്പി ∙ മിസിസിപ്പിയിലെ എപ്പിസ്‌കോപ്പൽ സഭ തങ്ങളുടെ പുതിയ ബിഷപ്പായി ഡോ. ഡൊറോത്തി സാൻഡേഴ്‌സ് വെൽസിനെ  തിരഞ്ഞെടുത്തു. മിസിസിപ്പി സഭയുടെ പതിനൊന്നാമത് ബിഷപ്പാണ് വെൽസ്  ചരിത്രത്തിലാദ്യമായി സഭയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട വനിതയും  കറുത്തവർഗ്ഗക്കാരിയുമാണ് ഇവർ.  മിസിസിപ്പിയിലെ ബിഷപ് ബ്രയാൻ സീജിന്‍റെ പിൻഗാമിയായാണ് വെൽസ് എത്തുന്നത്.

ഇതൊരു ചരിത്ര മുഹൂർത്തമാണെന്നും നമ്മുടെ ചരിത്രത്തിലെ പുതിയ അധ്യായം കുറിക്കുന്നുവെന്നും ബിഷപ് ബ്രയാൻ സീജ് പറഞ്ഞു. ഞങ്ങൾ ആദ്യമായാണ് ഒരു വനിതയെ ബിഷപ് പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇത് നമ്മുടെ സഭയ്ക്കുള്ളിൽ മാറ്റത്തിന്‍റെ അലയൊലി സൃഷ്ടിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ടെനിസിയിലെ ജർമൻടൗണിലുള്ള സെന്‍റ് ജോർജ് എപ്പിസ്‌കോപ്പൽ സഭ റെക്ടറും സഭയുടെ പ്രീസ്‌കൂൾ ചാപ്ലെയിനും ആണ്. വെൽസ്, 2013 മുതൽ വെൽസ് സഭാ സേവനത്തിലാണ്.  ജൂലൈ 20ന് ബിഷപ്പായി വെൽസ് അഭിഷേകം ചെയ്യപ്പെടും.

English Summary:

Episcopal Diocese of Mississippi Elects its First Woman and First Black Person as Bishop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com