ADVERTISEMENT

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ ഫെബ്രുവരി 4 ഞായറാഴ്ച സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.

staten-island-2

ഫാമിലി/ യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ഷോൺ ഏബ്രഹാം (അസിസ്റ്റന്റ് ട്രഷറർ), ജോൺ താമരവേലിൽ (ഫൈനാൻസ് കോർഡിനേറ്റർ), റെജി വർഗീസ് & നോബിൾ വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് സംഘാംഗങ്ങൾ.

staten-island-3

വെരി റവ. പൗലോസ് ആദായി കോർ എപ്പിസ്‌കോപ്പോസ് (വികാരി), രാജു ജോയ് (ഇടവക സെക്രട്ടറി), ജേക്കബ് മാത്യു (ഇടവക ട്രസ്റ്റി), എബ്രഹാം ചെറിയാൻ ജൂനിയർ (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിലുണ്ടായിരുന്നു. രാജു ജോയ് സന്ദർശക സംഘത്തെ പരിചയപ്പെടുത്തി.

staten-island-4

ഇത്തരമൊരു ഗംഭീരമായ കോൺഫറൻസ് സംഘടിപ്പിക്കുന്നതിന് ഭാരവാഹികൾ നടത്തുന്ന ശ്രമങ്ങളെ പൗലോസ് ആദായി കോർ എപ്പിസ്കോപ്പോസ് അഭിനന്ദിച്ചു. എല്ലാവരേയും പങ്കെടുക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

staten-island-5

ജോൺ താമരവേലിൽ റജിസ്ട്രേഷൻ പ്രക്രിയ, കോൺഫറൻസ് തീയതികൾ, തീം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു, എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിച്ചു.

staten-island-6

ദീപ്തി മാത്യു സുവനീറിൻ്റെ വിശദാംശങ്ങളും ധനസമാഹരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാഫിളിനെകുറിച്ചും സംസാരിച്ചു. ഷോൺ എബ്രഹാം സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു.

staten-island-8

വെരി റവ. പൗലോസ് ആദായി കോർ-എപ്പിസ്കോപ്പോസ് ഇടവകയിൽ നിന്നുള്ള ആദ്യ റജിസ്ട്രേഷൻ സമർപ്പിച്ചു. ഷോൺ എബ്രഹാം ഗോൾഡ് സ്പോൺസർഷിപ്പോടെ പിന്തുണ വാഗ്ദാനം ചെയ്തു. സുവനീറിലേക്കുള്ള ഇടവകയുടെ ആശംസകൾക്കായി ജേക്കബ് മാത്യു (ട്രസ്റ്റി) സംഭാവന നൽകി പിന്തുണ അറിയിച്ചു.

staten-island-7

കോൺഫറൻസിനായി റജിസ്റ്റർ ചെയ്തുകൊണ്ടും സുവനീറിൽ അഭിനന്ദനങ്ങൾ ചേർത്തും റാഫിൾ ടിക്കറ്റുകൾ വാങ്ങിയും താഴെപ്പറയുന്ന വ്യക്തികൾ പിന്തുണ വാഗ്ദാനം ചെയ്തു: എബ്രഹാം ഈപ്പൻ, ആഷേർ എബ്രഹാം, ഗബ്രിയേൽ കോര, ജേക്കബ് മാത്യു, രാജു ജോയ്, ഈപ്പൻ തോമസ് (ഷിജു), കോര കെ. കോര, സണ്ണി കോന്നിയൂർ, തോമസ് സി. വറുഗീസ്, ജോൺ ചെറിയാൻ, ബാബു ഡാനിയേൽ, റെജി വർഗീസ്, ജോസ് കെ. ജോയ്, മാണി വി. സ്കറിയ, സോണി ഫിലിപ്പ്, എബ്രഹാം ചെറിയാൻ ജൂനിയർ, സിബിൻ തോമസ്, സാനു സ്കറിയ, ജോജി മാത്യു, അരുൺ ജോർജ്, ഷൈൻ ഡാനിയൽ, ഡീക്കൻ ഫിലിപ്പ് മാത്യു, തോമസ് ഫിലിപ്പ്, ജോർജ് ജോസഫ്, ജെയിംസ് ജോയ്, സ്കറിയ ഉമ്മൻ, മാത്യൂസ് ഫിലിപ്പ്, തോംസൺ ഒ. ജോർജ്, ആരൺ ജോസ്മോൻ, കോശി എം. ലൂക്കോസ്.

staten-island-9

കോൺഫറൻസിന്റെ വിജയത്തിന് പിന്തുണയ്ക്കും ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് റെജി വർഗീസ് നന്ദി പറഞ്ഞു. 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.

ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family and youth conference registration at Staten Island St. George Orthodox Parish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com