ADVERTISEMENT

ഹൂസ്റ്റണ്‍∙ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മത്സരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ വൈസ് പ്രസിഡന്‍റായി ട്രംപ് ആരെ തിരഞ്ഞെടുക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ ട്രംപിന്‍റെ പങ്കാളിയെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുമുണ്ട്.  സെനറ്റര്‍ ടിം സ്‌കോട്ടിനെയും സൗത്ത് ഡെക്കോഡയിലെ ഗവര്‍ണര്‍ ക്രിസ്റ്റി നോമിനെയും ട്രംപ് തന്‍റെ റണ്ണിങ് മേറ്റായി പരിഗണിക്കുന്നു എന്നാണ്  വൈസ് പ്രസിഡന്‍റ് മത്സരാര്‍ത്ഥികളോടുള്ള തന്‍റെ മുന്‍ഗണനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുന്‍ പ്രസിഡന്‍റ് പറഞ്ഞതായി ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്തു. 'സണ്‍ഡേ മോര്‍ണിങ് ഫ്യൂച്ചേഴ്സിനായി' ഫോക്സ് ന്യൂസിന്‍റെ മരിയ ബാര്‍ട്ടിറോമോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹം മനസ് തുറന്നത്. 

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ചോയ്‌സ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ചോദിച്ചപ്പോള്‍, 'തല്‍ക്കാലത്തേക്ക് പ്രഖ്യാപിക്കുന്നില്ല' എന്നായിരുന്നു ട്രംപിന്‍റെ മറുപടി. 'ഒരുപാട് നല്ല ആളുകളുണ്ട്' എന്ന് ട്രംപ് പറഞ്ഞതിന് ശേഷം, അവരില്‍ ഒരാളെ ട്രംപ് ഇതുവരെ തിരഞ്ഞെടുത്തില്ലേ എന്ന് ബാര്‍ട്ടിറോമോ ചോദിച്ചു. ഇതുവരെയില്ല എന്നായിരുന്നു ഇതിനോട് അദ്ദേഹത്തിന്‍റെ പ്രതികരണം. താന്‍ 'എല്ലാവരുമായും' സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ്  കഴിഞ്ഞ വര്‍ഷം തന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും തന്നെ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിക്കുകയും ചെയ്ത ടിം സ്‌കോട്ടുമായി താന്‍ അടുത്തിടെ സംസാരിച്ചതായും വെളിപ്പെടുത്തി. 'ഞാന്‍ അദ്ദേഹത്തെ വിളിച്ചു, തനിക്ക് പറ്റിയ സ്ഥാനാര്‍ഥിയാണ് അദ്ദേഹം എന്ന് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. 

'ഞാന്‍ ടിമ്മിനെ നിരീക്ഷിച്ചപ്പോള്‍, അദ്ദേഹം മിടുക്കനാണ്. ഒപ്പം അനാവശ്യമായി മുന്നോട്ടു വരാത്ത ആളുമാണ്. കഴിഞ്ഞ ആഴ്ച ഞാന്‍ അദ്ദേഹത്തെ  നിരീക്ഷിച്ചു. എന്നെ പ്രതിരോധിക്കുകയും എനിക്ക് വേണ്ടി നിലകൊള്ളുകയും എനിക്കുവേണ്ടി പോരാടുകയും ചെയ്തു.' - ട്രംപിനെ ഉദ്ധരിച്ച് ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്തു.  തുടര്‍ന്ന്, ക്രിസ്റ്റി നോമിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവര്‍ തനിക്ക് വേണ്ടി അവര്‍ 'അവിശ്വസനീയമായ പോരാട്ടമാണ്' നടത്തിയതെന്ന് ട്രംപ് പറഞ്ഞു. തന്നെ ഒരിക്കലും വെല്ലുവിളിക്കില്ല എന്നു പറഞ്ഞാണ് അവര്‍ ചര്‍ച്ച അവസാനിപ്പിച്ചത്. അതിനു കാരണവും അവര്‍ പറഞ്ഞു, അവര്‍ക്ക് എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്. ടിം സ്‌കോട്ട്, ക്രിസ്റ്റി നോം എന്നിവരുടെ പേരുകള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഹാംഷറിലും അയോവയിലും വിജയിച്ചതിന് ശേഷം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അവസാനത്തെ പ്രധാന എതിരാളിയായ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയെക്കാള്‍ ട്രംപിന് മികച്ച ലീഡാണുള്ളത്. അതുകൊണ്ടുതന്നെ പ്രസിഡന്‍റ് ജോ ബൈഡനെതിരേ മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ മത്സരിക്കുമെന്നാണ് സൂചന. 

English Summary:

Recently, Trump mentioned a potential Republican candidate for vice president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com