ADVERTISEMENT

ന്യൂയോർക്ക് ∙ ജിമ്മി ജോർജ് മെമ്മോറിയൽ നാഷനൽ വോളി ബോൾ ടൂർണമെന്‍റ് 14 വർഷങ്ങൾക്ക്  ശേഷം ന്യൂയോർക്കിലെത്തുന്നു. 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത് ലോങ്ങ് ഐലൻഡിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളി ബോൾ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കാണ്. മേയ് 25, 26 തീയതികളിൽ ഫ്ലഷിങ്ങിലുള്ള ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലായിരിക്കും ടൂർണമെന്‍റ് നടക്കുക. 

അമേരിക്കയിലെ വോളി ബോൾ പ്രേമികൾ 1990-ൽ രൂപം കൊടുത്ത ദേശീയ മത്സരമാണ് ‘ജിമ്മി ജോർജ് മെമ്മോറിയൽ നാഷനൽ വോളി ബോൾ ടൂർണമെന്‍റ്’. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 14 ടീമുകൾ അടങ്ങുന്ന നാഷനൽ വോളി ബോൾ ലീഗാണ് ഇതിന്‍റെ സംഘാടകർ. സ്‌പൈക്കേഴ്‌സ്  ക്ലബിലെ മുൻകാല കളിക്കാരും നിലവിലുള്ള കളിക്കാരും ഒത്തു ചേർന്ന് സംഘാടക കമ്മറ്റി രൂപീകരിച്ചു . ക്ലബ്ബിലെ ആദ്യകാല കളിക്കാരനായ ഷാജു സാമാണ് സംഘാടക സമിതി പ്രസിഡന്‍റ്. സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി തോമസ്, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റു കമ്മറ്റി അംഗങ്ങളും മത്സരം അവിസ്മരണീയമാക്കുവാൻ അക്ഷീണ പരിശ്രമം ആരംഭിച്ചു കഴിഞ്ഞു. മറ്റ്  കമ്മറ്റി അംഗങ്ങൾ - ടീം കോച്ച് -റോൺ ജേക്കബ്, അസിസ്റ്റന്‍റ് കോച്ച് -അലക്സാണ്ടർ തോമസ്, ട്രാൻസ്‌പോർട്ടേഷൻ -ജെയിംസ് അഗസ്റ്റിൻ. ബാങ്ക്വറ്റ് -ലിബിൻ ജോൺ, ഫണ്ട് റൈസിങ് -സിറിൽ മഞ്ചേരിൽ, സുവനീർ -ജോർജ് ഉമ്മൻ, സോഷ്യൽ മീഡിയ -ആൻഡ്രൂ മഞ്ചേരിൽ, റിഫ്രഷ്മെന്‍റ്സ് -അലക്സ് സിബി, മീഡിയ കം പി.ർ.ഓ.  -മാത്യുക്കുട്ടി ഈശോ എന്നിവരടങ്ങുന്ന കമ്മറ്റി ടൂർണമെന്‍റ് നടത്തിപ്പിൽ ചുക്കാൻ പിടിക്കുന്നു.

jimmy-george-memorial-volleyball-tournament
ജിമ്മി ജോർജ് മെമ്മോറിയൽ നാഷനൽ വോളി ബോൾ ടൂർണമെന്‍റിന് ന്യൂയോർക്കിൽ മേയ് 25 ന് തുടക്കമാകും

ടൂർണമെന്‍റിൽ പതിന്നാലിലധികം ടീമുകൾ പങ്കെടുക്കുമെന്നാണ് നിലവിലെ സൂചന. ഇത്തരം ബ്രഹത്തായ ഒരു ടൂർണമെന്‍റ് സംഘടിപ്പിക്കുന്നതിന് ഭാരിച്ച ചെലവാണ് പ്രതീക്ഷിക്കുന്നത്. നല്ലവരായ മലയാളികളുടെയും, വോളി ബോൾ  -സ്പോർട്സ് പ്രേമികളുടെയും നിസ്വാർഥമായ സഹകരണം ലഭിച്ചാൽ ഇത് ഭംഗിയായി നടത്തുവാൻ സാധിക്കും എന്നാണ് സംഘാടക സമിതി പ്രസിഡന്‍റ് ഷാജു സാം പറയുന്നത്. അതിനു എല്ലാവരുടെയും സഹായ സഹകരണങ്ങൾ സംഘാടകർ അഭ്യർത്ഥിക്കുന്നു. ടൂർണമെന്‍റ് പരിപാടികൾ സ്പോൺസർ ചെയ്തും ഇതിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ പരസ്യങ്ങൾ നൽകിയും എല്ലാവരും ഇതിന്‍റെ വിജയത്തിനായി സഹകരിക്കണമെന്ന് സംഘാടകർ എല്ലാ നല്ലവരായ പ്രവാസി മലയാളികളോടും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

jimmy-george-memorial-volleyball-tournament
ജിമ്മി ജോർജ് മെമ്മോറിയൽ നാഷനൽ വോളി ബോൾ ടൂർണമെന്‍റിന് ന്യൂയോർക്കിൽ മേയ് 25 ന് തുടക്കമാകും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
(1) ഷാജു സാം - 646-427-4470   
(2)  അലക്സ് ഉമ്മൻ - 516-784-7700   
(3) ബേബികുട്ടി തോമസ് - 516-974-1735   
(4) ബിഞ്ചു ജോൺ - 646-584-6859       
(5) സിറിൽ മഞ്ചേരിൽ - 917-637-3116.

English Summary:

Jimmy George Memorial Volleyball Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com