ADVERTISEMENT

യോങ്കേഴ്‌സ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്‌ട്രേഷൻ കിക്കോഫിന് യോങ്കേഴ്‌സ് സെൻ്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ മാർച്ച് 10-ന് ആവേശകരമായ തുടക്കം കുറിച്ചു.

 വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന മീറ്റിംഗിൽ വികാരി കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ചെറിയാൻ പെരുമാൾ (ഫാമിലി കോൺഫറൻസ് സെക്രട്ടറി), ഷോൺ എബ്രഹാം (ജോയിൻ്റ് ട്രഷറർ), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു ടീമിൽ. ജോസി മാത്യു (ഇടവക സെക്രട്ടറി), മാത്യു ജോർജ് (ഇടവക ട്രസ്റ്റി), എം. എം. എബ്രഹാം & എബ്രഹാം കെ തോമസ് (ഭദ്രാസന അസംബ്ലി അംഗങ്ങൾ), കുര്യാക്കോസ് വർഗീസ് & വർഗീസ് പാപ്പൻചിറ (മലങ്കര അസോസിയേഷൻ അംഗങ്ങൾ) എന്നിവർ വേദിയിൽ ചേർന്നു. ജോസി മാത്യു കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ചെറിയാൻ പെരുമാൾ കോൺഫറൻസിന്റെ തീയതി, വേദി, പ്രാസംഗികർ, തീം എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. ഷോൺ എബ്രഹാം രജിസ്ട്രേഷനെക്കുറിച്ച് സംസാരിക്കുകയും രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

yonkers-st-thomas-orthodox-parish2

ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ സുവനീറിന് പിന്തുണ നൽകാനുള്ള അവസരം നിക്കോൾ വർഗീസ് വിശദീകരിച്ചു. കോൺഫറൻസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റർടൈൻമെൻ്റ് നൈറ്റിൻ്റെ ഭാഗമാകാൻ ഇടവക അംഗങ്ങളെ നോയൽ വർഗീസ് പ്രോത്സാഹിപ്പിച്ചു. കോൺഫറൻസിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന റാഫിളിനെക്കുറിച്ചും ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും നോബിൾ വർഗീസ് സംസാരിച്ചു. സ്പോൺസർഷിപ്പിലൂടെ കോൺഫറൻസിനെ പിന്തുണയ്ക്കാനുള്ള അവസരങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇടവകയ്ക്കുവേണ്ടി സുവനീറിൽ ഉൾപ്പെടുത്തുന്നതിനുള്ള ആശംസകൾ വികാരി സമർപ്പിച്ചു. നിരവധി അംഗങ്ങൾ തങ്ങളുടെ രജിസ്ട്രേഷൻ സമർപ്പിച്ചും, സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും, റാഫിൾ ടിക്കറ്റുകൾ വാങ്ങിയും കോൺഫറൻസിന് പിന്തുണ നൽകി. പുന്നൂസ് പുന്നൻ, സണ്ണി ജേക്കബ്, ജയിംസ് മാത്യു, രാജു വർഗീസ്, ബ്ലെസി ഫിലിപ്പ്, ജോർജുകുട്ടി ഉമ്മൻ തുടങ്ങിയവരാണ് പിന്തുണ അറിയിച്ചത്.

ഇടവക വികാരിമാർ, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവരുടെ ഉദാരമായ പിന്തുണക്കും സഹകരണത്തിനും ചെറിയാൻ പെരുമാൾ നന്ദി അറിയിച്ചു. 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. 
Conference Registration link: http://tinyurl.com/FYC2024
Entertainment Program Registration Link: https://tinyurl.com/FYC24Entertainment

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Yonkers St. Thomas Orthodox Parish Hosts Family and Youth Conference Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com