കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ നേതൃത്വത്തിൽ കാൻസർ ബാധിതരായ കുരുന്നുകൾക്ക് ധനസഹായം
Mail This Article
×
ഫ്ലോറിഡ/തെള്ളകം ∙ കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ നേതൃത്വത്തിൽ കേരളത്തിലെ കാൻസർ ബാധിതരായ 50 കുരുന്നുകൾക്കായി 5 ലക്ഷം രൂപ വിതരണം ചെയ്‌തു. തെള്ളകം റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ചെക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌റ്റഡി സെൻ്റർ വൈസ് ചെയർമാൻ അപ്പു ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. 40 വർഷമായി സേവന രംഗത്ത് പ്രവർത്തിക്കുന്ന കേരള സമാജം ഭവന നിർമാണ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. സമാജം പ്രസിഡന്റ് ഷിബു ജോസഫ്, സെക്രട്ടറി നിബു, ട്രഷറർ ജെറാൾഡ്, കോഓർഡിനേറ്റർ ജോജി ജോൺ, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
Kerala Samajam South Florida Commuinity Organized Funding for Children Suffering from Cancer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.