നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്
Mail This Article
×
നോർത്ത് ടെക്‌സസ്∙ തിങ്കളാഴ്ച വടക്കൻ ടെക്‌സസിൽ സൂര്യഗ്രഹണം അനുഭവപ്പെടും. ഗ്രഹണം കാണുവാൻ ആഗ്രഹിക്കുന്നവർ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, സുരക്ഷിതരായിരിക്കാനും കണ്ണുകൾ സംരക്ഷിക്കാനും നോർത്ത് ടെക്‌സസിലെ ഡോക്ടർമാർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാഴ്ച്ച നഷ്ടപ്പെടുന്നതിനും ഇതു കാരണമായേക്കാം. അതിനാൽ കണ്ണുകളുടെ സംരക്ഷണത്തിനും ഗ്രഹണം കാണുന്നതിനും സഹായിക്കുന്ന കണ്ണട ധരിച്ച് വേണം ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നതിനെന്ന് പാർക്ക്‌ലാൻഡ് ഹെൽത്തിന്റെ ലീഡ് ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. അഗസ്റ്റിൻ ഗോൺസാലസ് വ്യക്തമാക്കി.
English Summary:
Protect Vision during Total Solar Eclipse, Experts Warn
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.