ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിൽ ഒരു മാസം മുൻപു കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം ക്ലീവ്‍ലാൻഡ് നഗരത്തിനു സമീപം കണ്ടെത്തി. ഹൈദരാബാദ് നച്ചാരത്തു നിന്നുള്ള മുഹമ്മദ് അബ്ദുൽ അറഫാത്ത് (25) ആണ് കൊല്ലപ്പെട്ടത്. 

ക്ലീവ്‍ലാൻഡ് യൂണിവേഴ്സിറ്റിയിൽ ഐടിയിൽ മാസ്റ്റേഴ്സ് പഠനത്തിനായി കഴിഞ്ഞ വർഷം മേയിലാണ് അറഫാത്ത് യുഎസിലെത്തിയത്. കഴിഞ്ഞ മാസം ഏഴിനു ശേഷം അറഫാത്ത് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പിതാവ് മുഹമ്മദ് സലിം അറിയിച്ചു. അടുത്ത ദിവസം അറഫാത്തിനെ കാണാനില്ലെന്നു കൂടെ താമസിച്ചിരുന്നവർ പൊലീസിൽ പരാതി നൽകി. മാർച്ച് 19ന് ലഹരിമരുന്നു സംഘത്തിലെ ആൾ എന്നു പറഞ്ഞ് ഒരാൾ അറഫാത്തിന്റെ വീട്ടിൽ വിളിച്ച് അറഫാത്തിനെ തട്ടിക്കൊണ്ടുപോയതായും 1200 ഡോളർ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ യുഎസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് അറഫാത്ത്. 

English Summary:

Hyderabad Student Missing in US for a Month Found Dead in Lake

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com