മിഷിഗൺ സ്കൂൾ വെടിവയ്പ്പ്: കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്
Mail This Article
×
മിഷിഗൺ ∙ 2021ൽ മിഷിഗനിലെ ഓക്‌സ്‌ഫഡിലെ സ്‌കൂളിൽ വെടിവയ്പ്പ് നടത്തി നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. മാതാപിതാക്കളായ ജെയിംസും ജെന്നിഫർ ക്രംബ്ലിയും വെടിവയ്പ്പിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായിരുന്നു. രണ്ടു വർഷത്തിലേറെയായി ഇവർ ജയിലിലാണ്. രക്ഷിതാക്കൾ തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇപ്പോൾ 17 വയസ്സുള്ള ഇവരുടെ മകൻ ഏഥൻ കുറ്റം സമ്മതിക്കുകയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയുമാണ്.
English Summary:
Michigan School Shooter's Parents get 10-15 years' Jail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.