ഫിലഡൽഫിയയിൽ പ്രാർഥന സംഗമം സംഘടിപ്പിച്ചു

Mail This Article
ഫിലഡൽഫിയ ∙ ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷനലിൻ്റെ നേതൃത്വത്തിൽ ഫിലഡൽഫിയയിൽ പ്രാർഥന സംഗമം സംഘടിപ്പിച്ചു. ഫിലാഡൽഫിയയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു പുരോഹിതരും വിശ്വാസികളും പങ്കെടുത്തു. പി എഫ് ജി എ ഹാളിൽ നടന്ന ചടങ്ങ് പെൻസിൽവേനിയയിൽ നിന്നുള്ള അമേരിക്കൻ കോൺഗ്രസ് അംഗം ഗ്ലെൻ തോംസൺ ഉദ്ഘാടനം ചെയ്തു.

യുക്രെയ്ൻ ഓർത്തഡോക്സ് ചർച്ച് ഫിലഡൽഫിയ ബിഷപ്പ് റവ. ലൂക്കാസ്, പാസ്റ്റർ ബിജു മാത്യു, പാസ്റ്റർ നെൽസൺ എന്നിവർ നേതൃത്വം നല്കി. ഇവാൻജലിക്കൽ ചർച്ച് റിട്ട. ബിഷപ്പ് റവ.സി.വി മാത്യു, ഫാദർ സിബി ജോൺ ഡാനിയേൽ, റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ആരോൺ ബഷീർ, സാം ഫാഡിസ്, പാസ്റ്റർ ജോസഫ് ബിഷപ്പ്, ബിൽ അല്ലെൻ, പ്രൊഫ. അല പുഷ്ത്തെഖ എന്നിവർ പ്രസംഗിച്ചു.

എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷനൽ പ്രസിഡൻറ് ബിമൽ ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ രാജ്യാന്തര കമ്മിറ്റി വൈസ് ചെയർമാൻ സ്റ്റാൻലി ജോർജ് സ്വാഗതവും കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സാം തോമസ് നന്ദിയും പറഞ്ഞു. ബ്രദർ ഡെവിൻ്റെ നേതൃത്വത്തിൽ എക്ലീഷ്യ മ്യൂസിക് ടീം ചടങ്ങിൽ ഗാനങ്ങൾ ആലപിച്ചു.