ഇന്‍റർനാഷനൽ പ്രെയർലൈെൻ പത്താം വർഷിക സമ്മേളനം സംഘടിപ്പിച്ചു
Mail This Article
ന്യൂയോർക്ക് ∙ സഭകൾക്കും,സമൂഹത്തിനും ദൈവീക ശബ്ദം കേൾക്കുന്നതിനുള്ള കേൾവി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിനു തടസ്സമായി നിൽക്കുന്ന വൻ മതിലുകൾ തകർക്കപ്പെടണം. മാത്രമല്ല ദൈവം നമ്മെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകുകയും വേണമെന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ.
ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷനൽ പ്രെയർലൈൻ സംഘടിപ്പിച്ച പത്താമത് വാർഷിക സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു എപ്പിസ്കോപ്പ. റവ മാത്യു വർഗീസ്, വികാരി ന്യൂജഴ്‌സി എംടിസി, റാൻഡോൾഫ് പ്രാരംഭ പ്രാർഥന നടത്തി. റവ. ഡോ. കെ പി യോഹന്നാന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.
അഞ്ചു പേരായി ആരംഭിച്ച പ്രാർത്ഥനയിൽ പത്തു വര്ഷം പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നു ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ പറഞ്ഞു .മേൽപട്ടത്വ ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ആശംസകൾ അറിയിച്ചു. തുടർന്ന് മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
ജോസഫ് ടി.ജോർജ് (രാജു), ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ.എൻ.വൈ ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ സമാപന പ്രാർഥനയ്ക്കും .ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. അലക്സ് തോമസ് നന്ദി പറഞ്ഞു.