ന്യൂയോർക്ക് മാച്ച് മേക്കിങ് ഇവന്റ് ജൂൺ ഒന്നിന്; സെനറ്റർ കെവിൻ തോമസ് ഉദ്ഘാടനം ചെയ്യും

Mail This Article
×
ന്യൂയോർക്ക് ∙ വിവാഹ പങ്കാളികളെ തേടുന്ന അവിവാഹിതരായ മലയാളി ക്രിസ്ത്യാനികൾക്കായി മാച്ച് മേക്കിങ് ഇവന്റ് 2024 ജൂൺ ഒന്നിന്, ബ്രൂക്ക്ലിനിൽ നടക്കും. ഒത്തുചേരലിൽ ഇഷ്ടപ്പെട്ട പ്രായപരിധിയും സഭാ വിഭാഗത്തിന്റെ മുൻഗണനകളും പൊരുത്തപ്പെടുന്ന 15– 25 പേരെ കാണാനുള്ള അവസരവും നൽകും.
പരിപാടിയുടെ ഉദ്ഘാടനം ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് നിർവഹിക്കും. ഓരോ പങ്കാളിക്കും കുറഞ്ഞത് 15-20 അഭിമുഖ സെഷൻ/മീറ്റിങ്ങ് ഉണ്ടായിരിക്കും. ജോയ് ആലുക്കാസ് ഉൾപ്പെടെ നിരവധി സ്പോൺസർമാർ ആശംസകളും പിന്തുണയും നൽകിയിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു. മാറ്റ് ജോര്‍ജ്ജും ജൂലി ജോർജുമാണ് 'ഫാള്‍ ഇന്‍ മലയാ ലവ്' (FIM) സ്പീഡ് ഡേറ്റിങ് ഇവന്റിനു നേതൃത്വം നൽകുന്നത്.
English Summary:
Senator Kevin Thomas will Inagurate the New York MatchMaking Event
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.