ADVERTISEMENT

ന്യൂയോർക്ക് ∙ ബന്ധം രഹസ്യമാക്കി വയ്ക്കുന്നതിന് രതിചിത്ര നടിക്കു പണം നൽകിയ കേസിൽ  കുറ്റക്കാരനാണെന്ന് വിധിച്ചതിനെത്തുടർന്ന് ഗാഗ് ഓർഡർ പിൻവലിക്കാൻ ആവശ്യപ്പെട്ടതായി ട്രംപിന്റെ നിയമ സംഘം. കേസിലെ സാക്ഷികൾ, പ്രോസിക്യൂട്ടർമാർ, കോടതി ഉദ്യോഗസ്ഥർ, ജൂറിമാർ, അവരുടെ ബന്ധുക്കള്‍ എന്നിവരെക്കുറിച്ച് ട്രംപ് അഭിപ്രായം പറയുന്നത് ഗാഗ് ഓർഡർ വിലക്കുന്നു.

മുൻ പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ജൂറിമാരെയും സാക്ഷികളെയും ആക്രമിക്കുന്ന മറ്റ് പ്രസ്താവനകളും ഉത്തരവിന് വിരുദ്ധമാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന വിചാരണ വേളയിൽ ഗാഗ് ഓർഡർ ലംഘിച്ചതിന് ട്രംപിന് പിഴ ചുമത്തിയിരുന്നു  

English Summary:

Trump Asks Judge to Lift Gag Order in Hush Money Case after Guilty Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com