ADVERTISEMENT

വാഷിങ്‌ടൻ ∙ വാഷിങ്‌ടനിലെ മുൻ അംബാസഡറും ബിജെപി സ്ഥാനാർഥിയുമായ തരൺജിത് സിങ് സന്ധു അമൃത്സറിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിറ്റിങ് എംപിയും  കോൺഗ്രസ് സ്ഥാനാർഥി ഗുർജീത് സിങ് ഔജ്‌ല 40,301 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി. 

ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ സ്ഥാപക അംഗമായ തേജ സിങ് സമുന്ദ്രിയുടെ ചെറുമകനായ സന്ധു തന്‍റെ പ്രാദേശിക ബന്ധം എടുത്ത പറഞ്ഞാണ് വോട്ട് നേടാൻ ശ്രമിച്ചത്. 1988 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ സന്ധു ജനുവരിയിൽ വിരമിച്ച് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ബിജെപിയിൽ ചേരുകയായിരുന്നു. സ്മൃതി ഇറാനി അമൃത്സറിൽ സന്ധുവിനെ പിന്തുണച്ച് റാലികൾ നടത്തിയിരുന്നു.

English Summary:

Former Ambassador to Washington Taranjit Singh Sandhu has Failed

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com