ADVERTISEMENT

ക്ലീവ്‌ലാൻഡ് ∙ സൂപ്പർമാർക്കറ്റിന് പുറത്തുവച്ച് മൂന്നു വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊന്ന യുവതി അറസ്റ്റില്‍. നടന്നുപോകുന്നതിനിടെ യുവതി അമ്മയെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ക്ലീവ്‌ലാൻഡിൽ നിന്നുള്ള 32 കാരിയായ ബിയോങ്ക എല്ലിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങൾ വാഹനത്തിൽ കയറ്റുകയായിരുന്ന അമ്മയെയും കുട്ടിയെയും ബിയോങ്ക ആക്രമിക്കുകയായിരുന്നു. കുട്ടിയെ രണ്ടുതവണ കുത്തി. ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. മാറ്റ് ബെക്കാണ് കുട്ടിയുടെ അമ്മ. തോളിൽ കുത്തേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

Three-Year-Old Boy was Fatally Stabbed by a Woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com