ADVERTISEMENT

ന്യൂയോർക്ക് ∙ കുറ്റാരോപിതനായ മുൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന്  തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കാൻ ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഒരുങ്ങുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ  പറഞ്ഞു.  ക്രിമിനൽ കുറ്റാരോപണത്തെത്തുടർന്ന് ട്രംപിൻ്റെ ന്യൂയോർക്ക് കൺസീൽഡ് കാരി ലൈസൻസ് 2023 ഏപ്രിൽ 1 ന് സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ലൈസൻസ് ലഭിച്ച മൂന്ന് പിസ്റ്റളുകളിൽ രണ്ടെണ്ണം 2023 മാർച്ച് 31-ന് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിനു കൈമാറി, ട്രംപിൻ്റെ ലൈസൻസിൽ ലിസ്റ്റുചെയ്തിരിക്കുന്ന മൂന്നാമത്തെ തോക്ക്  ഫ്ലോറിഡയിലേക്ക് മാറ്റി.  മൂന്നാമത്തെ തോക്ക് ഇപ്പോഴും കൈവശം വയ്ക്കുന്നത് ഒന്നിലധികം സംസ്ഥാന, ഫെഡറൽ നിയമങ്ങളുടെ ലംഘനമാണ്. കുറ്റവാളി തോക്ക് കൈവശം വയ്ക്കുന്നത് ഫെഡറൽ കുറ്റകൃത്യമാണ്.

''ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ്  ലീഗൽ ബ്യൂറോ  അന്വേഷണം പൂർത്തിയാക്കും,  അത് ട്രംപിന്റെ  ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം" മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.  

English Summary:

Trump's Gun License is Set to be Revoked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com