ഫാ. ജോസഫ് വർഗീസിന്റെ പാക്കിസ്ഥാൻ മിഷൻ യാത്രയുടെ വിവരണവുമായി 'മിഷൻ പോസിബിൾ'

Mail This Article
ന്യൂയോർക്ക്∙ ഓർത്തഡോക്സ് പുരോഹിതനായ ഫാ. ജോസഫ് വർഗീസ് പാക്കിസ്ഥാനിലേക്ക് നടത്തിയ മിഷൻ യാത്രയുടെ വിവരണമാണ് 'മിഷൻ പോസിബിൾ' എന്ന പുസ്തകം. ആദ്യമായി സിറിയൻ ഓർത്തഡോക്സ് സഭയിൽ നിന്നും പാക്കിസ്ഥാനിലേക്ക് മിഷൻ യാത്ര നടത്തിയ വ്യക്തിയാണ് ഫാ. ജോസഫ് വർഗീസ്. യാത്രയിൽ ഡമാസ്കസിൽ നിന്നുള്ള ബിഷപ് ജോസഫ് ബാലിയും പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയിൽ നിന്ന് സിറിയൻ ഓർത്തഡോക്സ് വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ഫാദർ ഷാമൗൺ മാഷും പങ്കെടുത്തിരുന്നു.
സിറിയൻ ഓർത്തഡോക്‌സ് വിശ്വാസപ്രകാരമുള്ള വിശുദ്ധ കുർബാന ആദ്യമായി പാക്കിസ്ഥാനിൽ അർപ്പിച്ചതും ഈ മിഷൻ യാത്രയിലാണ്. പാക്കിസ്ഥാനിൽ നിന്ന് മാമോദീസാ സ്വീകർത്താക്കളായ കുടുംബങ്ങളിലെ അംഗങ്ങൾ മാമോദീസ, സ്ഥൈര്യലേപനം എന്നീ കൂദാശകൾ സ്വീകരിക്കുകയും ചെയ്തു. പാക്കിസ്ഥാനിൽക്രിസ്ത്യാനികൾ ഓരോ ദിവസവും അഭിമുഖീകരിക്കുന്ന ആത്മീയവും ശാരീരികവുമായ പോരാട്ടങ്ങളുടെ കഥയാണ് പുസ്തകം പറയുന്നത്. ഓരോ ദൗത്യത്തിനും ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ട്.
റാവൽപിണ്ടിയിൽ നിന്ന് 20 കിലോമീറ്റർ അകലെ, പുരാതന രാജ്യമായ ഗോണ്ടഫോറസിന്‍റെ പുരാവസ്തു അവശിഷ്ടങ്ങളുടെ സ്ഥലവും ഫാ. ജോസഫ് സന്ദർശിച്ചു . ഏകദേശം എഡി300- നടുത്ത് പ്രസിദ്ധീകൃതമായ ''സെന്‍റ് തോമസിന്‍റെ പ്രവൃത്തികൾ" എന്ന പുസ്തകം അനുസരിച്ച്, ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് ഈ കൊട്ടാരത്തിൽ താമസിച്ചിരുന്നതായി കരുതപ്പെടുന്നു.
പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ് ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധന ക്രമ പഠനത്തിന്‍റെ അഡ്‌ജംക്ട് പ്രഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിട്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസി(IRFT -NewYork )ന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. ഐക്യ രാഷ്ട്ര സഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് യുഎസ്എയുടെ ഇന്‍റർ റിലീജിയസ് ഡയലോഗു(NCC -USA )കളുടെ കോ കൺവീനറായും പ്രവർത്തിക്കുന്നു. 37 അംഗ കൂട്ടായ്മകളെയും 30 ദശ ലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്‍റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്‍റെ കോ കൺവീനറുമാണ് ഫാ. ജോസഫ് വർഗീസ്.