ഹൂസ്റ്റൺ റിവൈവൽ മീറ്റിങ് ജൂൺ 9 മുതൽ
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ ഈ വർഷത്തെ റിവൈവൽ മീറ്റിങ് ജൂൺ 9 മുതൽ . രാവിലെ 10 മണിക്കും ഉച്ചയ്ക്കു 2 മണിക്കും നടക്കുന്ന മീറ്റിങുകൾ പ്രാർഥന മീറ്റിങുകളും ബൈബിൾ പഠനങ്ങളുമാണ്. വൈകീട്ട് 7 മണിക്കു നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ ഗ്ലാഡ്‍സൺ വറുഗീൻ, ഡോ. വിൽസൺ വർക്കി, ഡോ. സാമ്പൂ വറുഗീസ്, ഡോ. മാത്യൂ ജോർജ് എന്നിവർ വചനസന്ദേശം അറിയിക്കും.ജൂൺ 9 മുതൽ 13 വരെ ടെസ്റ്റീനി സെട്രലിലും ജൂൺ 14, 15 എന്നീ തീയതികളിൽ യുവജനങ്ങൾക്കായുള്ള മീറ്റിങുകളിൽ പാസ്റ്റർ ഗ്ലെൻ ബെഡസ്ക്കീയും പ്രസംഗിക്കുന്നു.
ഈ മീറ്റിങുകൾ ഇന്‍റർ നാഷണൽ ബൈബിൾ ചർച്ചിൽ വച്ചു നടക്കുന്നതാണ്. യുവജനങ്ങളുടെയും ഇംഗ്ലിഷ് സംസാരിക്കുന്നവരുടെയും വലിയ പങ്കാളിത്വം ഈ മീറ്റിങുകൾക്കു ഉണ്ടാകുമെന്നു സംഘാടകർ പ്രതീക്ഷിക്കുന്നു. തൽസമയ സംപ്രേക്ഷണം പ്രയർമൗണ്ട് മീഡിയ നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: P. K. Thomas – 832 428 7645