ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പിനാണ് ഇക്കുറി സാക്ഷ്യം വഹിക്കുകയെന്നാണ് കണക്കുകളും സര്‍വേ റിപ്പോര്‍ട്ടുകളും പ്രവചിക്കുന്നത്. ഓരോ മാസവും പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനുമുള്ള പിന്തുണ മാറി മറിയുന്ന സാഹചര്യമാണുള്ളത്. 

538 എന്ന ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സര്‍വേ ഫലവും ഇതില്‍ നിന്ന് വിഭിന്നമല്ല. 100ല്‍ 53 എന്ന നിലയില്‍ ബൈഡന് മുന്‍തൂക്കമാണ് സര്‍വേ പ്രവചിക്കുന്നത്. അതായത് ട്രംപിന്റെ സാധ്യത 47 മാത്രം. എന്നാല്‍ നാലു ശതമാനം വ്യതിയാനത്തിന് സാധ്യതയുണ്ടെന്നും ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് പറയുന്നത്. അതായത് ബൈഡനും ട്രംപിനും സാധ്യത തുല്യമാണെന്ന് സാരം.  ദിവസത്തില്‍ ഒരിക്കലെങ്കിലും, ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ച് ഡാറ്റ അപ്‌ഡേറ്റ് ചെയ്യും എന്നാണ് ഇവരുടെ അവകാശവാദം. അതായത് ഓരോ ദിവസവും ഫലങ്ങള്‍ മാറി മറിയുന്നു എന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 

ഇലക്ടറല്‍ കോളേജിലും ദേശീയ പോപ്പുലര്‍ വോട്ടിലും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രായോഗികമായി സമനിലയിലാണ് ജോ ബൈഡന്‍ മുന്നേറുന്നത് എന്ന് സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 100ല്‍ 53 സാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു. 

എന്നിരുന്നാലും, ട്രംപിന് ഇപ്പോഴും 100ല്‍ 47 അവസരമുണ്ട്, അതിനാല്‍ ഈ തിരഞ്ഞെടുപ്പ് ഇരുവശത്തേക്കും പോകാം. 538 ന്റെ പ്രവചന മാതൃക സൃഷ്ടിച്ച റിയലിസ്റ്റിക് ഇലക്ടറല്‍ കോളേജ് ഫലങ്ങളുടെ ശ്രേണി ബൈഡന് 132 മുതല്‍ 445 ഇലക്ടറല്‍ വോട്ടുകള്‍ വരെ നല്‍കുന്നു. നവംബറോടെ കാര്യങ്ങള്‍ എത്രമാത്രം മാറും (വോട്ടെടുപ്പ് എത്രത്തോളം മാറും) എന്നതിന്റെ തെളിവാണിത്.

തിരഞ്ഞെടുപ്പ് തീരുമാനിക്കുന്ന സ്വിങ് സ്റ്റേറ്റുകളിലെ മിക്ക വോട്ടെടുപ്പുകളിലും ബൈഡനെ ട്രംപ് പിന്തള്ളുന്നു. എന്നാല്‍ 'അടിസ്ഥാന' വിഭാഗം ബൈഡനെ അനുകൂലിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഫലങ്ങള്‍ മാറി മറിയാനുള്ള സാധ്യത തന്നെയാണ് പൊതുവേ കല്‍പ്പിക്കപ്പെടുന്നത്. മുന്‍ തിരഞ്ഞെടുപ്പ് പോലെ തന്നെ ട്രംപിനെ അവസാന നിമിഷം മലര്‍ത്തിയടിച്ച് ബൈഡന്‍ ഒരിക്കല്‍ കൂടി വിജയിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com