ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ കഴിയണം: മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത

Mail This Article
ഡാലസ് ∙ ജീവിതത്തിന്റെ പ്രതിസന്ധികളുടെ മധ്യേ, കണ്ണുനീർ തൂകുന്ന ജീവിതാനുഭവങ്ങളുടെ മദ്ധ്യ കൈവിടാത്ത ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ നമുക്ക് കഴിയണമെന്നു മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത മുൻ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപനുമായിരുന്ന റൈറ്റ് റവ. ഡോ. യുയാകിം മാർ മാർ കൂറിലോസ്. ഇന്‍റർനാഷണൽ പ്രെയർലെെൻ സംഘടിപ്പിച്ച 526 –ാമത് സമ്മേളനത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അമേരിക്കയിൽ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന തിരുമേനി.
റവ മാത്യു വർഗീസ് (വികാരി ന്യൂജേഴ്‌സി എംടിസി) പ്രാരംഭ പ്രാർഥന നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും, സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു.
ഐപിഎല്ലിന്റെ ആരംഭം മുതൽ വളരെ താല്പര്യത്തോടെ മുടങ്ങാതെ പങ്കെടുത്തു കൊണ്ടിരുന്ന അറ്റ്ലാന്റയിൽ നിന്നുള്ള ഫിലിപ്പ് അത്യാൽ ചാക്കോ (രാജു)വിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരു നിമിഷം മൗനം ആചരിച്ചു. ഈ ദിവസങ്ങളിൽ ജന്മദിനവും, വിവാഹ വാർഷികവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് സ്വാഗതം ആശംസികുകയും ചെയ്തു.
വൽസ മാത്യു, ഹൂസ്റ്റൺ, മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. ജോസഫ് ടി.ജോർജ് (രാജു), ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ.എൻ.വൈ ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ സമാപന പ്രാർത്ഥനയ്ക്കും യുയാകിം മാർ കൂറിലോസ് തിരുമേനിയുടെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ടി.എ. മാത്യു, ഹൂസ്റ്റൺ നന്ദി പറഞ്ഞു.ഷിജു ജോർജ്ജ്സാങ്കേതിക പിന്തുണ: നൽകി.