കൊളറാഡോയിൽ നാല് പേർ വെടിയേറ്റ് മരിച്ചു
Mail This Article
×
ഡെൻവർ(കൊളറാഡോ) ∙ തെക്കുകിഴക്കൻ കൊളറാഡോയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെടിയേറ്റ് മരിച്ചു. ലാ ജുണ്ടയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൂന്ന് പേരെ കണ്ടെത്തിയത്. ഒരു കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചതായി കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് കൂട്ടിച്ചേർത്തു.
English Summary:
4 People, Including 2 Children, Dead in Apparent Murder-Suicide in Colorado
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.